കാഞ്ഞിരമറ്റം: വാഹന തട്ടിപ്പിന് കൂട്ടുനിന്ന യുഡിഎഫ് നേതാക്കൾക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എ ഐ വൈ എഫ് ചാലക്കപ്പറയിൽ പ്രധിഷേധ ധർണ്ണ സംഘടിപ്പിച്ചു.
എ ഐ വൈ എഫ് പിറവം മണ്ഡലം സെക്രട്ടറി അധ്യക്ഷത വഹിച്ച യോഗത്തിൽ എ ഐ വൈ എഫ് എറണാകുളം ജില്ലാ സെക്രട്ടറി സഖാവ് കെ ആർ റെനീഷ് ഉൽഘാടനം ചെയ്തു സംസാരിച്ചു.
സഖാക്കൾ സി പി ഐ പിറവം മണ്ഡലം കമ്മിറ്റി അസിസ്റ്റൻറ് സെക്രട്ടറി അഡ്വ:ബിമൽ ചന്ദ്രൻ; സിപിഐ പിറവം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സഖാവ് ടോമി വർഗീസ്; കെ പി ഷാജഹാൻ, സിപിഐ പിറവം മണ്ഡലം കമ്മിറ്റിയംഗം സഖാവ് സുമയ്യഹസ്സൻ തുടങ്ങിയവർ സംസാരിച്ചു
സഖാവ് അമൽ മാത്യു സ്വാഗതം പറഞ്ഞ യോഗത്തിൽ സഖാവ് പി കെ രാജേഷ് കൃതജ്ഞത രേഖപ്പെടുത്തി