*വിലക്കുറവിന്റെ സ്കൂൾ വിപണി ഒരുക്കി പോലീസ് സൊസൈറ്റി*

മൂവാറ്റുപുഴ : സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിലക്കുറവിന്റെ മഹാമേള ഒരുക്കി എറണാകുളം ജില്ലാ പോലീസ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മൂവാറ്റുപുഴ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിപണി പ്രവർത്തനമാരംഭിച്ചു. എറണാകുളം ജില്ലയിലെ മൂന്നാമത്തെ വിപണിയാണ് മൂവാറ്റുപുഴയിൽ പ്രവർത്തനം തുടങ്ങിയിട്ടുള്ളത്. കലൂർ, ആലുവ എന്നിവിടങ്ങളിലാണ് മറ്റ് ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി മൂവാറ്റുപുഴയിൽ ഇത്തരത്തിലുള്ള വിപണി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്. സാധനങ്ങൾക്ക് 60 ശതമാനം വരെ വില കുറവാണ് സൊസൈറ്റി വിപണി വഴി ലഭിക്കുക. സാധാരണജനങ്ങൾക്ക് വളരെ ഉപകാരപ്രദമാകുന്ന പ്രവർത്തനമാണ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തി വരുന്നത്. ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ സാധനങ്ങളാണ് വിറ്റഴിക്കുന്നത്. ബാഗ്,ലഞ്ച് ബോക്സ്, കുടകൾ, നോട്ടുബുക്കുകൾ, ഒരു സ്കൂൾ കുട്ടിക് ആവശ്യമായ മറ്റ് എല്ലാവിധ

പഠനോപകരണങ്ങളുടെയും വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നഗരസഭാ ചെയർമാൻ പി.പി എൽദോസ് അരമന പടിയിൽ സൊസൈറ്റിയുടെ മുകൾ നിലയിൽ സ്കൂൾ വിപണിയുടെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ കൗൺസിലർ കെ.ജി അനിൽകുമാർ ആദ്യവില്പന നിർവഹിച്ചു. ചടങ്ങിൽ സൊസൈറ്റി വൈസ് പ്രസിഡന്റ്

എം എം അജിത് കുമാർ അധ്യക്ഷതവഹിച്ചു. സാധാരണ വിപണിയിൽ നിന്നും വ്യത്യസ്തമായി വളരെ വിലക്കുറവിൽ സാധനങ്ങൾ വിറ്റഴിക്കുന്നതിനാൽ വിപണി ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് സൊസൈറ്റി പ്രസിഡന്റ് പി.ജി അനിൽകുമാർ പറഞ്ഞു. മൂവാറ്റുപുഴ ട്രാഫിക് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ പി സിദ്ദീഖ്,

കേരള പോലീസ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡന്റ് കെ.പി പ്രവീൺ,പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ജോയിൻ സെക്രട്ടറി എം.എം ഉബൈസ്, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ബിബിൽ മോഹൻ, ഹാരിസ് H, സൊസൈറ്റി ഭരണ സമിതി അംഗങ്ങളായ

സൂരജ് പി ഡി, ശരത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.