വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് – അനീമിയ മുക്ത് ഭാരത്

കാഞ്ഞിരമറ്റം: സെൻറ് ഇഗ്നേഷ്യസ് ഹൈസ്കൂളിൽ കീച്ചേരി ഹെൽത്ത് സെൻറിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ അനീമിയ നിർണയം നടത്തി.പിടിഎയുടെ നേതൃത്വത്തിൽ നല്ല പാഠം ക്ലബ്ബും. ഹെൽത്ത് ക്ലബ്ബും സംയുക്തമായി ചേർന്ന് പ്രവർത്തിച്ചാണ് വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായ പ്രോഗ്രാം സ്കൂളിൽ സംഘടിപ്പിച്ചത്.കീച്ചേരി ഹെൽത്ത് സെൻറർ എംഎൽഎസ്പി ആരാധന കുമാരൻ അനീമിയ കുട്ടികളിൽ സംജാതമാകുന്നത് എങ്ങനെയെന്നും അതിനെ ചെറുക്കുവാൻ അവലംബിക്കേണ്ട ഭക്ഷണ രീതികളെ കുറിച്ചും കുട്ടികൾക്ക് വിശദമാക്കി നൽകി.ആരോഗ്യകരമായ ഭക്ഷണ രീതികളെ കുറിച്ചും അതിൻറെ അഭാവത്തിൽ ആവിർഭവിക്കാൻ സാധ്യതയുള്ളതുമായ രോഗങ്ങളെക്കുറിച്ചും ക്ലാസിൽ വിശദമായി പ്രതിപാദിച്ചു.എച്ച് എം പ്രീമ എം പോൾ പരിപാടി ഉദ്ഘാടനം ചെയ്തു.ബീന വർഗീസ് മഞ്ജു കെ കരുണാകരൻ അതുല്യ എം സോമൻ ഐശ്വര്യ ലക്ഷ്മി എ എം പി ടി എ അംഗം സബിത ശിഹാബ് എന്നിവർ പങ്കെടുത്തു