വീടുകൾ പണിത് നൽകും – എഡ്രാക്
കൊച്ചി പ്രകൃതിദുരന്തത്തിൽ വീട് നഷ്ടപ്പെട്ട
വയനാട്ടിലെ ദുരന്തബാധിതരായ ജനങ്ങളുടെ പുനരധിവാസത്തിനായി എറണാകുളം ജില്ലാ റെസിഡെൻസ് അസോസിയേഷൻസ് അപ്പെക്സ് കൗൺസിൽ (എഡ്രാക്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകൾവച്ച് നൽകും. സർക്കാർ നിർദേശിക്കുന്ന മാനദണ്ഡങ്ങൾക്കനു സൃതമായിട്ടായിരിക്കും വീടുകൾ നിർമിച്ചുകൊടുക്കുക എന്ന് പ്രസിഡൻറ് രംഗദാസ പ്രഭു, ജനറൽ സെക്രട്ടറി പി.സി. അജിത്കുമാർ എന്നിവർ അറിയിച്ചു