വെട്ടിക്കാട്ട് മുക്കിൽ    കാണിക്കവഞ്ചി കുത്തിതുറന്ന് മോഷ്ട്ടാക്കൾ പണം അപഹരിച്ചു.

 

തലയോലപ്പറമ്പിൽ കാണിക്കവഞ്ചി കുത്തിതുറന്ന് മോഷ്ട്ടാക്കൾ പണം അപഹരിച്ചു. എസ് എൻ ഡി പി യോഗം 4472-ാം നമ്പർ വെട്ടിക്കാട്ട് മുക്ക് ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരത്തിന് മുന്നിൽ സ്ഥാപിച്ച സ്റ്റീൽ കാണിക്കവഞ്ചി തകർത്താണ് പണം അപഹരിച്ചത്. ചൊവ്വാഴ്‌ച പുലർച്ചെ 2 മണിയോടെയാണ് മോഷണം നടന്നത്. കാണിക്കവഞ്ചിയുടെ പിന്നിലുള്ള താഴ് തകർത്താണ് പണം അപഹരിച്ചത്. ഹെൽമറ്റ് ധരിച്ച് ബൈക്കിൽ എത്തിയ രണ്ട് മോഷ്ട്ടാക്കൾ റോഡ് മുറിച്ച് നടന്ന് വന്ന ശേഷം കാണിക്കവഞ്ചിയുടെ താഴ് തകർന്ന് പണം അപഹരിക്കുകയായിരുന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ തലയോലപ്പറമ്പ് പോലീസ് അന്വോഷണം ശക്തമാക്കി.