
വെള്ളൂരിലെ വീട്ടിൽ മോഷ്ടിക്കാൻ കയറിയ അന്യ സംസ്ഥാനക്കാരനായ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ശനിയാഴ്ച പുലർച്ചെ ഇറുമ്പയം ഭാഗത്താണ് മോഷണശ്രമം നടന്നത്. റിട്ടയേർഡ് കെ.എസ്.ആർ.ടി.സി ഡ്രൈവർ കല്ലുവേലിൽരാജേന്ദ്രന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്.ശബ്ദം കേട്ട് ഉണർന്ന വീട്ടുടമ അയൽവാസിയുംസുഹൃത്തുമായ എം.ആർ ഷാജിയെ ഉടൻഫോണിൽ വിളിച്ച് വിവരം അറിയിച്ചതിനെതുടർന്ന് കൂട്ടുകാരുമായി എത്തി മോഷ്ടാവിനെകീഴ്പ്പെടുത്തുകയായിരുന്നു. രാത്രി ഒരു മണിക്ക്ശേഷം നിക്കർ മാത്രം ധരിച്ച് വീട്ടിനുള്ളിൽകയറിയ അസം സ്വദേശിയായ നാൽപ്പതുവയസ്സുള്ള മോഷ്ടാവിനെ ഏറെ പണിപ്പെട്ടാണ്നാട്ടുകാർ കീഴ്പ്പെടുത്തിയത്. വെള്ളൂർഎസ്.ഐ ശിവദാസൻ്റെ നേതൃത്വത്തിൽപോലീസും സ്ഥലത്തെത്തി മേൽ നടപടികൾസ്വീകരിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പാണ്തിരുട്ടു ഗ്രാമ മോഷ്ടാക്കൾ വെള്ളൂരിൽഭിതിജനകമായ രീതിയിൽ മോഷണത്തിന്പിടിയിലായത്. സംഭവത്തിന് ശേഷം വെള്ളൂർപഞ്ചായത്തും, പോലീസും കേരള റബ്ബർ പാർക്ക്അടക്കമുള്ള അന്യ സംസ്ഥാന തൊഴിലാളിക്യാമ്പുകളിൽ പരിശോധനകർശനമാക്കുകയോ, ഇവരുടെ ആധാർഅടക്കമുള്ള രേഖകൾ ശേഖരിക്കുകയോചെയ്യാത്തതാണ് ഇത്തരം മോഷണങ്ങളുംആക്രമണങ്ങളും ആവർത്തിക്കാൻകാരണമെന്ന് പ്രദേശവാസികൾ പറയുന്നു.
വെള്ളൂരിലെ അന്യസംസ്ഥാന തൊഴിലാളിക്യമ്പുകൾ മോഷ്ടാക്കളുടെ സുരക്ഷിതകേന്ദ്രമായി മാറിയെന്ന് നാട്ടുകാർആരോപിക്കുന്നു. അതെ സമയം ബന്ധപ്പെട്ട അധികൃതർ തൊഴിൽ ക്യാമ്പുകളിൽ വേണ്ട പരിശോധന നടത്തുകയും, ആധാർ അടക്കമുള്ള രേഖകൾ പരിശോധിച്ച് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം. ആർ. ഷാജി ആവശ്യപ്പെട്ടു