വെള്ളൂരിൽ വൻമോഷണം
വെള്ളൂരിൽ വീടുകളിലും കടയിലും കള്ളൻ കയറി. വെള്ളൂർ ഫെഡറൽ ബാങ്കിന്റെ പുറകുവശത്തുള്ള കിഴക്കേ പറമ്പിൽ ഗോപാലകൃഷ്ണന്റെ വീട്ടിൽ നിന്ന് 24900 രൂപയും, വെള്ളൂർ ജംഗ്ഷനിലുള്ള മണികണ്ഠൻ ഹോട്ടലിൽ നിന്ന് 5000 രൂപ അടുത്ത് ചില്ലറയും ആണ് മോഷ്ടാവ് കവർന്നത്. ഇന്നലെ രാത്രി കുറവാ സംഘം വൈക്കം കേന്ദ്രീകരിക്കും മറ്റും എത്തിയതായി സൂചനയെ തുടർന്ന് പോലീസ് പെട്രോളിങ് ശക്തമാക്കിയിരുന്നു.
മോഷ്ടാക്കൾ സഞ്ചരിക്കുന്ന cctv വീഡിയോകൾ പുറത്തുവന്നിരുന്നു.
കുറവാ സംഘത്തിന്റെ മറവിൽ മറ്റാളുകൾ മോഷണം നടത്തിയതാണ് എന്നാണ് പോലീസിന്റെ നിഗമനം. വരുംദിവസങ്ങളിൽ പോലീസിന്റെ പെട്രോളിങ്ങും പരിശോധനയും ശക്തമാക്കുമെന്ന് അറിയിച്ചു.