ശ്രേഷ്‌ഠ ബാവായുടെ ക്രിസ്‌തുമസ് ശുശ്രൂഷ ആരക്കുന്നം പള്ളിയിൽ

പിറവം : ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ ഇന്ന് ജനനപ്പെരുന്നാൾ ശുശ്രൂഷകൾ നടക്കും. വൈകിട്ട് 6 മണിക്ക്‌ കൽക്കുരിശ് കൂദാശ, തുടർന്ന് സന്ധ്യാ പ്രാർഥന, തീജ്വാല ശുശ്രൂഷ, വിശുദ്ധ കുർബ്ബാന, സെന്റ് ജോർജ് യൂത്ത് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഡിലൈറ്റ് ഓഫ് ഡിസംബർ, സ്നേഹവിരുന്ന് എന്നിവ നടക്കും.