സംസ്ഥാനത്ത് വീണ്ടും എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്ന്സിപിഐ ദേശീയ എക്സിക്യൂട്ടീവo ഗവും എഐടിയുസി സംസ്ഥാന ജന: സെക്രട്ടറിയുമായ കെ.പി. രാജേന്ദൻ പ്രസ്താവിച്ചു

 

മുളന്തുരുത്തി:സംസ്ഥാനത്ത് വീണ്ടും എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്ന്സിപിഐ ദേശീയ എക്സിക്യൂട്ടീവo ഗവും എഐടിയുസി സംസ്ഥാന ജന: സെക്രട്ടറിയുമായ കെ.പി. രാജേന്ദൻ പ്രസ്താവിച്ചു.സി പി ഐ മുളന്തുരുത്തി ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് നടന്ന  പൊതുസമ്മേളനo ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നടക്കുന്ന ജനാധിപത്യപരമായ ചർച്ച

യോ അഭിപ്രായസ്വാതന്ത്ര

മോ  മറ്റ് ഒരു പാർട്ടിയിലും ഇല്ലന്ന് കെ.പി.രാജേന്ദൻ തുടർന്ന് പറഞ്ഞു.ബിജെപിയുടെ സംസ്ഥാനപ്രസിഡനന്റോ ജില്ല ഭാരവാഹികൾ പോലുമോ തിരഞ്ഞെടുക്കപെട്ടവരല്ല.

കോൺഗ്രസിന്റെ വാർഡ്

പ്രസിഡന്റ് മുതൽ എല്ലാവരും നിയമിക്കപെടുന്നവരാണ്.. മീഡിയ  പൊതുവെ കോർപറേറ്റുകളുടെ കൈയിലാണ്.  റൊണാൾഡ് ട്രoമ്പ് ചുമതലയേറ്റദിവസം തന്നെ ഇന്ത്യക്കാരെ അപമാനിക്കുന്ന ഉത്തരവാണ് പുറ പ്പെടു വിച്ചത്. ഇന്ത്യക്കാരെ ചങ്ങലക്കിട്ട് അടിമകളെ പോലെ അമുത സറിൽ കൊണ്ടുവന്ന് തള്ളിയ സംഭവം ഉണ്ടായിട്ടും പ്രധാന മന്ത്രി  മോഡി മിണ്ടിയില്ല. ഡൽഹിയിലും, പഞ്ചാബിലും ബി. ജെ.പി വിജയത്തിന് കാരണക്കാർ കോൺഗ്രസ് നേതൃത്വമാണ്.

സ്വാഗത സംഘം ചെയർമാനും മണ്ഡലം കമ്മിറ്റിയംഗവുമായ കെ.എം. ജോർജ് അധ്യക്ഷത വഹിച്ചു. ജില്ല എക്സിക്യൂട്ടീവംഗങ്ങളായ കെ എൻ.ഗോപി എം.എം. ജോർജ്, മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി.പോൾ അസി.

സെക്റട്ടറി ബിമൽ ചന്ദ്രൻ ,

സെക്രട്ടറിയേറ്റം ഗങ്ങളായ

ടോമി വർഗീസ്,  കെ.പി.ഷാജഹാൻ.ലോക്കൽ സെക്രട്ടറി ഒ.എ മണി സംഘാടക സമിതി കൺവീനർ കെ.സി മണി, എന്നിവർ സംസാരിച്ചു

സമ്മേളനത്തിന്റെ തുടക്കം കുറിച്ച് മുളന്തുരുത്തി ടൗണിൽ നടന്ന ഉജ്ജ്വല പ്രകടനത്തിന് ലോക്കൽ സെക്രട്ടറി ഒ.എ മണി , കെ.എം. ജോർജ്. കൺവീനർ കെ.സി. മണി ട്രഷറർ പി.കെ രാജൻ, കെ.കെ മോഹനൻ , കെ.കെ. അബു, ടി.കെ വിജയൻ, പി.എ.ശശി, പി.സി.ജോർജ് . ബിജുമാനയിൽ , ശാന്തമണി എന്നിവർ നേതൃത്വം നൽകി