സിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിൻ്റെ ഭാഗമായി കാഞ്ഞിരമറ്റത്ത് സിപിഐ വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു.

സിപിഐ സംസ്ഥാന കൗൺസിൽ അംഗവും കേരളസംസ്ഥാന ഭക്ഷ്യ കൗൺസിൽ അംഗവുമായ സഖാവ് കെ എൻ സുഗതൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സിപിഐ കാഞ്ഞിരമറ്റം ബ്രാഞ്ച് സെക്രട്ടറി സഖാവ് എ എസ് നിസാം സ്വാഗതം പറഞ്ഞു.സിപിഐ പിറവം മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി അഡ്വക്കേറ്റ് ബിമൽ ചന്ദ്രൻ സിപിഐ പിറവം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സഖാവ് കെ പി ഷാജഹാൻ സിപിഐ പിറവം മണ്ഡലം കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ സഖാവ് സുമയ്യ ഹസ്സൻ എഐവൈഎഫ് മണ്ഡലം സെക്രട്ടറി സഖാവ് അനന്തു വേണുഗോപാൽ, സിപിഐ ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് അമൽ മാത്യു തുടങ്ങിയവർ സംസാരിച്ചു.

സിപിഐയുടെ ആദ്യകാല പ്രവർത്തകൻ സഖാവ് സദാനന്ദൻ, മികച്ച സമ്മിശ്ര കർഷകൻ സഖാവ് കെ എം നൗഷാദ്, മികച്ച പൊതുപ്രവർത്തകയും വനിതാ കർഷകയുമായ സഖാവ് സുമയ്യാഹസ്സൻ, മികച്ച മട്ടുപ്പാവ് കൃഷി പ്രോത്സാഹനമായി ഷാഹിദാ നിസാം എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ചടങ്ങിൽ കലാപരിപാടികൾ അവതരിക്കപ്പെട്ടു.