കാഞ്ഞിരമറ്റം : ജൂൺ 5 തീയതി പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ടപരിപാടികൾ രാവിലെ സ്കൂളിൽ അസംബ്ലിയോടു കൂടി ആരംഭിച്ചു. ബഹുമാനപ്പെട്ട HM റബീന ടീച്ചറും,PTA പ്രസിഡന്റ് റഫീഖ് സർ ഉം കുട്ടികളെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച് ബോധ വാന്മാരാക്കുന്നതിനായി സന്ദേശങ്ങൾ നൽകി. തുടർന്ന് ആർദ്ര അജേഷ് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി. യുപി എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികൾ പരിസ്ഥിതി ദിന ഗാനങ്ങൾ ആലപിച്ചു. പിന്നീട് 9 ബിയിലെ സൈറ പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് കുട്ടികൾ തയ്യാറാക്കി വന്ന പോസ്റ്റർ പ്ലക്കാർഡ് ഇവ പ്രദർശിപ്പിച്ചുള്ള റാലി നടത്തി തുടർന്ന് പരിസ്ഥിതി ദിന ക്വിസ് ചിത്രരചന മത്സരം, ഉപന്യാസ മത്സരം എന്നിവയും നടത്തുകയുണ്ടായി. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ കൊണ്ട് സ്കൂൾ അങ്കണം അലങ്കരിച്ചു.