കാഞ്ഞിരമറ്റം :കാഞ്ഞിരമറ്റംസെന്റ് ഇഗ്നേഷ്യസ് ഹൈസ്കൂളിൽ റോബോട്ടിക്സ് എക്സിബിഷൻ സംഘടിപ്പിച്ചു.ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് കുട്ടികളുടെ നേതൃത്വത്തിൽ റോബോട്ടിക്,ആനിമേഷൻ,പ്രോഗ്രാമിംഗ് എന്നിവയിൽ അഭിരുചി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചത്.പഠിച്ച കാര്യങ്ങൾക്കപ്പുറം റോബോട്ടിക്സിന്റെയും ആനിമേഷന്റെയും വിവിധ സാധ്യതകളാണ് കുട്ടികൾ അവതരിപ്പിച്ചത്.
സ്കൂൾ PTA പ്രസിഡന്റ് ശ്രീ റഫീഖ് K A പരിപാടി ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീമ എം പോൾ അധ്യക്ഷ സ്ഥാനം വഹിച്ചു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ദീപാ ജോൺ,അഞ്ചു മാത്യു, പിടിഎ മെമ്പറായ മിനി ജോയ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി.