
നികത്തുന്ന സ്ഥലം ആമ്പല്ലൂർ വില്ലേജ് ആപ്പീസറുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു.
സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില ആമ്പല്ലൂരിൽ തണ്ണീർതടങ്ങൾ നികത്തൽ വ്യാപകം, ഇലക്ഷൻ്റെ മറവിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിലാണ് തണ്ണീർതടങ്ങളും പാടശേഖരങ്ങളും നികത്തൽ വ്യാപകമായിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ ഏക്കർ കണക്കിന് നിലമാണ് നികത്തിയത്.ഇതിൽ ചിലതിന് വില്ലേജ് ആഫീസർ സ്റ്റോപ്പ് മെമ്മോ ന ൽ കി യിരുന്നു ഇതിനെല്ലാം പുല്ലുവില കൽപ്പിച്ചാണ് ഇപ്പോൾ പാടം നികത്തൽ നടക്കുന്നത്. റവന്യൂ അധികാരികളിൽ ചിലരുടെ ഒത്താശയും ഇക്കാര്യത്തിലുണ്ടെന്നാണറിവ്. പരാതിയെ തുടർന്ന് കാഞ്ഞിരമറ്റം തീരദേശ മേഖലയിൽ നടക്കുന്ന നികത്തൽ സ്ഥലം ആമ്പല്ലൂർ വില്ലേജ് ആഫീസർ സന്ദർശിച്ചു. കോൺഗ്രസ് മുളന്തുരുത്തി ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് എന്നിവർ ആർ.ഡി.ഒ.ജില്ലാകളക്ടർ എന്നിവർക്ക് പരാതി നൽകി.