►വിവിധ ആവശ്യങ്ങളുമായി കീച്ചേരി ആശുപത്രി സംരക്ഷണ സമിതിയുടെ മഹാസംഗമം 22ന്
സൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും ഡോക്ടർമാരും ജീവനക്കാരു മില്ലാതെ കീച്ചേരി സിഎച്ച്സി. ആരോഗ്യ കേന്ദ്രത്തോടുള്ള സർ ക്കാർ അവഗണനയിൽ പ്രതിഷേധിച്ചു സമരത്തിനൊരുങ്ങി കീച്ചേരി ആശുപത്രി സംരക്ഷണ സമിതി .
മാനദണ്ഡ പ്രകാരം ജീവനക്കാ രെ നിയമിക്കാൻ സർക്കാർ തയാറാകാത്തതാണ് ആശുപത്രിയുടെ തകർച്ചയ്ക്കു കാരണം. മുപ്പതോളം കിടക്കകളുള്ള ആശുപത്രിയിൽ കിടത്തിച്ചികിത്സയും രാത്രികാല ഡോക്ടറുടെ സേവനവും ഇല്ലാതായിട്ടു കാലങ്ങളായി.
കോട്ടയം ജില്ലയിലെ വെള്ളൂർ, ചെമ്പ്, ബ്രഹ്മമംഗലം ഭാഗത്തുള്ള വരും ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ പഞ്ചായത്തുകളിലെ ജനങ്ങളും പ്രധാനമായും ആശ്രയിക്കുന്ന ആശുപത്രിക്കാണ് ഈ അവസ്ഥ. അത്യാധുനിക ലാബും ഇസിജി യും കോടികൾ ചെലവഴിച്ചു മികച്ച അടിസ്ഥാന സൗകര്യങ്ങളുംആശുപത്രിയിൽ ഒരുക്കിയിട്ടുണ്ടെങ്കിലും ഇതിന്റെ ഗുണം ജനങ്ങൾക്കു ലഭിക്കുന്നില്ല. 2 ഡോ ക്ടർ മാത്രമാണു നിലവിൽ ഇവിടെ സേവനം ചെയ്യുന്നത്. ആഴ്ച യിൽ 3 ദിവസം എൻഎച്ച്എംഡോക്ടറുണ്ടെങ്കിലും എല്ലാവരുടെയും സേവനം ഉച്ചവരെ മാത്രം. മാനദണ്ഡമനുസരിച്ചു മെഡിക്കൽ ഓഫിസർ അടക്കം 8 ഡോക്ടർമാർ വേണ്ടിടത്താണ് വർഷങ്ങളായി ഈ അവസ്ഥ തുടരുന്നത്. ആശുപത്രിയോടുള്ള അവഗണന തുടർന്നതോടെയാണു നാട്ടുകാർ സംഘടിച്ചു ആശുപത്രി സംരക്ഷണ സമിതി രൂപീകരിച്ചത്.
ആശുപത്രിയുടെ ആവശ്യങ്ങൾ സർക്കാർ ശ്രദ്ധയിലെത്തിക്കാൻ സമിതിയുടെ നേതൃത്വത്തിൽ 22നു ഉച്ചകഴിഞ്ഞ് 3നു ചാലക്കപ്പാറയിൽ മഹാസംഗമം നടത്തും.
കിടത്തിച്ചികിത്സ പുനഃസ്ഥാപിക്കുക, 24 മണിക്കൂർ ഡോക്ടറുടെ സേവനം ലഭ്യമാക്കുക, സായാഹ്ന ഒപി ആരംഭിക്കാൻ ബ്ലോക്ക് പഞ്ചായത്ത് നടപടി സ്വീകരിക്കുക, ജീവൻരക്ഷാ മരുന്നുകൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യ ങ്ങളുമായാണു സമരം. മുൻ എം പി ഡോ. കെ.എസ്. മനോജ് ഉദ്ഘാടനം ചെയ്യും. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയ പ്രസിഡന്റ്റ് ജാസ്മിൻ ഷാ, ഡോ.എം.പി. മത്തായി എന്നിവർ പങ്കെടുക്കും.
സംഗമത്തിനു മുന്നോടിയായി ഇന്ന് ഉച്ചകഴിഞ്ഞ് 3നു ആമ്പല്ലൂർ പള്ളിത്താഴത്ത് നിന്നു അരയൻകാവിലേക്ക് പ്രചാരണ ജാഥ നടത്തുമെന്ന് സമിതി ചെയർ മാൻ പി.ജെ. ജോർജ്, കൺവീ നർ കെ.ഒ.സുധീർ തുടങ്ങിയവർ അറിയിച്ചു