❗❗സൗജന്യ രക്ത പരിശോധന ക്യാമ്പ് നടത്തി
10 ജീവിതശൈലി രോഗ നിർണയ പാരമീറ്ററുകൾ ക്യാമ്പിൽ പരിശോധിച്ചു.23 -10 2024 സെൻ്റ് : ഇഗ്നേഷ്യസ് ഓഡിറ്റോറിയത്തിൽ രാവിലെ 7 മണി മുതൽ 9 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
എൻഎസ്എസ് യൂണിറ്റും റോട്ടറി ക്ലബ്ബും മുത്തൂറ്റ് സ്നേഹാശ്രയും സംയുക്തമായി നടത്തിയ ക്യാമ്പിൽ ബഹുമാനപ്പെട്ട പി ടി എ പ്രസിഡൻറ് ശ്രീ റഫീഖ് കെ എ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ കാഞ്ഞിരമറ്റം റോട്ടറി ക്ലബ്ബ് പ്രസിഡൻറ് ജയദേവൻ അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ സിമി സേറ മാത്യു സ്വാഗതം പറയുകയും റോട്ടേറിയന്മാരായഐജു എ ജേക്കബ് ജോർജ് വാരനാട്ട്, അനിൽകുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രശ്മി സി ആർ എന്നിവർ ആശംസകൾ അറിയിച്ചു. ക്ലബ്ബ് സെക്രട്ടറി വിനീഷ് നന്ദി അറിയിച്ചു .ഏകദേശം നൂറോളം പേർ രക്ത പരിശോധന ക്യാമ്പിൽ എത്തിച്ചേർന്നു