ആമ്പല്ലൂർ പഞ്ചായത് പ്രസിഡന്റിന്റെ നേത്വത്തിൽ   വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു

അരയൻകാവിലേക്ക് അനുവദിക്കപ്പെട്ട വെള്ളം ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നം നിരന്തരം വാട്ടർ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു പരിഹാരവും ഉണ്ടാകാത്ത സാഹചര്യത്തിൽ, ജനങ്ങളുടെ അടിസ്ഥാനാവകാശമായ കുടിവെള്ളത്തിനായി  വാട്ടർ അതോറിറ്റിയുടെ ഓഫീസിൽ ആമ്പല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തിൽ   കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു

അരയങ്കാവ് പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ദുരിതത്തിന് അടിയന്തര പരിഹാരം കാണണം,  ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വെളിയനാട് ടാങ്കിൽ നിന്നും അരയങ്കാവ് ടാങ്കിലേക്ക് വെള്ളം വരേണ്ടതാണ് എന്നാൽ  വെള്ളം ലഭിച്ചില്ല. ഇതിന് കാരണം പരിശോധിച്ചപ്പോൾ വെളിയനാട് സ്കൂളിന്റ മുൻപിൽ ഉള്ള പൈപ്പ് മാസങ്ങളായി പൊട്ടി കടക്കുന്നതിനാൽ എയർ കയറി ഫോഴ്സ് കുറഞ്ഞതാണ് വെള്ളം അരയങ്കാവിലേക്ക് പമ്പിങ്ങ് കിട്ടാത്തത് കാരണം . ഈ കാര്യം നേരത്തെ തന്നെ നിരന്തരം പറഞ്ഞിട്ടും വാട്ടർ അതോറിറ്റിയുടെ ഭാഗത്ത് നിന്ന് ഒരു തരത്തിലുമുള്ള നടപടിയും ഉണ്ടായില്ല എന്ന്  പ്രെസിഡന്റ്‌ രഞ്ജിത്ത് പറഞ്ഞു

ഈ വിഷയം അടിയന്തിരമായി പരിഹരിച്ച് വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ പമ്പിങ്ങ് ചെയ്യാമെന്ന ഉറപ്പിൻ മേലും നാലോളം വാൽവുകൾ മാറ്റി സ്ഥാപിക്കാം എന്ന് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്യത്തിൽ വാട്ടർ അതോറിറ്റി AXE, AE ഉദ്യോഗസ്ഥർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം വൈകിട്ട് 6 മണിയോട് കൂടി അവസാനിപ്പിച്ചു.