പൊതുവിദ്യാഭ്യാസ രംഗത്തെ നിസ്തുല സേവനത്തിനുള്ള അംഗീകാരമായി കേരളീയം പുരസ്കാരം.

പൊതുവിദ്യാഭ്യാസ രംഗത്ത് നൂതന ആശയങ്ങളിലൂടെയും ക്രിയാത്മക പ്രവർത്തനങ്ങളിലൂടെയും പതിനൊന്ന് വർഷക്കാലമായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചതിന് അംഗീകരമായി കേരളീയം പുരസ്കാരം.

ഡോ. എ.പി.ജെ. അബ്ദുൾകലാം സ്റ്റഡി സെന്റർ നൽകുന്ന76-ആം ‘കേരളപിറവിദിനാഘോഷം കേരളീയം ’ പുരസ്കാര ജേതാവായി റഫീഖ് കെ എ തിരഞ്ഞെടുക്കപ്പെട്ടു. ഏറെ അഭിമാനവും സന്തോഷവും പകരുന്ന അംഗീകാരത്തിന്റെ നിറവിലാണ് കാഞ്ഞിരമറ്റം സ്വതേശി റഫീഖ്.

 

ഇതിനുമുമ്പ് രവീന്ദ്രനാഥ ടാഗോർ അവാർഡ്, എ.പി.ജെ. അബ്ദുൾകലാം അവാർഡ്, ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ആദരവ് തുടങ്ങി വിവിധ സംഘടനകളിൽനിന്നുള്ള നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഈ നേട്ടങ്ങളുടെയെല്ലാം പിന്നിൽ പൊതുവിദ്യാഭ്യാസ രംഗത്തോടുള്ള ആത്മാർഥമായ പ്രതിബദ്ധതയും നിരന്തരമായ പ്രവർത്തനങ്ങളുമാണുള്ളത്.

 

കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഹൈസ്കൂളിലെ പി.ടി.എ. പ്രസിഡന്റായി നാലുവർഷക്കാലം സേവനമനുഷ്ഠിക്കാനും തുടർന്ന് വൈസ് പ്രസിഡന്റായും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിക്കാനും ലഭിച്ച അവസരങ്ങൾ വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് കരുത്തുപകർന്നു. വിദ്യാലയത്തിന്റെ അക്കാദമികവും അക്കാദമികേതരവുമായ പുരോഗതിക്കായി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പരിപാടികളിൽ നൂതന ആശയങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനും ഈ കാലയളവിൽ സാധിച്ചു.കാഞ്ഞിരമറ്റം സെന്റ് ഇഗ്‌ നേ ഷ്യസ് സ്കൂൾ മാനേജർ അഡ്വക്കേറ്റ് ജോർജ് വർഗീസ് സാറിന്റെയും മാനേജ്‍മെന്റിന്റെയും അധ്യാപകരുടെയും,

PTA സഹപ്രവർത്തകരുടെയും നിർലോഭമായ സഹകരണം ഈ അവാർഡിനു അർഹനാകുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

 

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുക, വിദ്യാർഥികളുടെ സർവതോന്മുഖമായ വളർച്ച ഉറപ്പാക്കുക, അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും കൈകോർക്കുന്ന വിദ്യാഭ്യാസാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരം ലഭിച്ചത്.