
മുളന്തുരുത്തി, കീച്ചേരി ഗവ: ആശുപത്രികളിൽ കിടത്തി ചികിത്സ പുനരാരംഭിക്കും’ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മന്ത്രി അനൂപ് ജേക്കബ് പങ്കെടുത്ത അവലോകന യോഗത്തിലാണ് തീരുമാനം. നവം.15 മുതൽ ഇരു ആശുപത്രികളിലും കിടത്തി ചികിത്സ പുനരാരംഭിക്കുന്നതിനും മറ്റ് അനുബന്ധ സൗകര്യങ്ങൾ അടിയന്തിരമായി ഏർപ്പെടുത്തുന്നതിനും, സി.എച്ച്.സി നിലവാരത്തിലുള്ള സ്റ്റാഫ് പാറ്റേൺ ഘട്ടം ഘട്ടമായി ഏർപ്പെടുത്തുമെന്നും ബ്ലോക്ക് പഞ്ചായത്ത് വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനം കൈക്കൊണ്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയാ സോമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഭഷ്യ സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി അനൂപ് ജേക്കബ് മുഖ്യ അതിഥിയായി പങ്കെടുത്തു.ജില്ലാ മെഡിക്കൽ ആഫീസർ ഷാഹിഷ.ആർ.മെഡിക്കൽ ആഫീസർമാരായ ഡോ.പ്രശാന്ത്, ഡോ. ലൈല, ഡോ.അഖില, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി കെ.പൗലോസ്, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ വൈസ് പ്രസിഡണ്ട് കെ.ആർ.ജയകുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ആർ.ഹരി, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജി.രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മെർലിൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.ആർ.ദിലീപ് കുമാർ, കെ.എ.ജോഷി, ബിനു പുത്തേത്ത് മ്യാലിൽ ‘എൻ.ആർ.എച്ച്.എം.പ്രതിനിധികൾ, മെമ്പർമാർ ,ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.