തൃപ്പൂണിത്തുറ ഉപജില്ല കലോത്സവ ലോഗോ പ്രകാശനം ചെയ്തു.

തൃപ്പൂണിത്തുറ ഉപജില്ല കലോത്സവം നവംബർ 3,4,5,6 തീയതികളിൽ കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് V&HSS സ്കൂളിൽ വച്ച് നടക്കും. 10 വേദികളിലായി നടക്കുന്ന മത്സരത്തിൽ 2 മുനിസിപ്പാലിറ്റിയിലെയും, 4 പഞ്ചായത്തിലെയും, കൊച്ചിൻ കോർപറേഷനിലെയും ഉള്ള 70 ഓളം വിദ്യാലയങ്ങളിൽ നിന്നായി 4000 ത്തോളം വിദ്യാർത്ഥികൾ കലമേളയിൽ പങ്കെടുക്കും. 3 ആം തിയതി രാവിലെ നടക്കുന്ന സമ്മേളനം ബഹു. തൃപ്പൂണിത്തുറ MLA ദീപക്ക് ജോയ് ഉൽഘാടനം നിർവഹിക്കും. ചലച്ചിത്ര താരം മുത്തുമണി സോമസുന്ദരം മുഖ്യാഥിതി ആയിരിക്കും. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയും നടക്കും. വിദ്യാർത്ഥികളിൽ നിന്നും മത്സരത്തിലൂടെ തിരഞ്ഞെടുത്ത തൃപ്പൂണിത്തുറ ഉപജില്ല കലോത്സവത്തിന്റെ ലോഗോയുടെ പ്രകാശനം ബഹു. AEO ശ്രീമതി. ദുർഗ മേനോൻ M പബ്ലിസിറ്റി കൺവീനർ നോബി വർഗീസിന് നൽകി നിർവഹിച്ചു.ലോഗോ രൂപകല്പനയിലൂടെ സമ്മാനാർഹയായ പുളിക്കമാലി സ്കൂളിലെ വിദ്യാർത്ഥി ജിസാനിയ ജോബിയെ വേദിയിൽ ആദരിക്കും

 

കലോത്സവ വേദികൾക്ക് കലാമേളയുമായി ബന്ധപെട്ടു

*വേദി 1 – നൂപുരം*

*വേദി 2 – മഞ്ജീരം*

*വേദി 3 – ചിലങ്ക*

*വേദി 4 – യവനിക*

*വേദി 5 – വേദിക*

*വേദി 6 – നാദം*

*വേദി 7 – ധ്വനി*

*വേദി 8 – നിസ്വനം*

*വേദി 9 – ആരവം*

*വേദി 10 – മൊഴി എന്നിങ്ങനെയാണ് പേരുകൾ നൽകിയിരിക്കുന്നത്. നാലു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്ന മത്സരാർഥികൾക്ക് വിഭവ സമൃദ്ധമായ സദ്യയും സംഘടകർ ക്രമീകരിച്ചിട്ടുണ്ട്. മത്സര നടത്തിപ്പിനായി വിപുലമായ കമ്മിറ്റികൾ തിരഞ്ഞെടുത്തിട്ടുണ്ട്. രണ്ടാം തിയതി രാവിലെ രജിസ്ട്രേഷൻ ആരംഭിക്കും. സ്കൂളിൽ തന്നെ ഒരുക്കിയിട്ടുള്ള 10 വേദികളിൽ എല്ലാവർക്കും എത്തിച്ചേരാൻ സാധിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ലോഗോ പ്രകാശന ചടങ്ങിൽ അധ്യാപകരായ Dr.സജിതകുമാരി, സിജോ വർഗീസ്, നോബി വർഗീസ്, ബിജു കെ ഒ, ബിനോജ് വാസു, സലിം തങ്കപ്പൻ, സെയ്ജി മോൾ എം പി, Dr. സിന്ധു പി എൻ, അഭിലാഷ് റ്റി പി , മുജീബ് കെ എസ് എന്നിവർ പങ്കെടുത്തു. മേളയുടെ നടത്തിപ്പിനായി എല്ലാവരുടെയും സഹകരണം ഉണ്ടാകണം എന്ന് AEO ശ്രീമതി.ദുർഗ മേനോൻ അറിയിച്ചു.