
പെരുമ്പിള്ളി പള്ളിക്ക് സമീപത്തെ മെയിൻ റോഡിലെ കുഴികൾ അപകടം വിതയ്ക്കുന്നു. ദിവസവും ആയിരകണക്കിന് ഇരുചക്ര വാഹനങ്ങൾ,സ്കൂൾ കുട്ടികൾ മറ്റ് അനവധി വാഹനങ്ങളും യാത്രാക്കാരും കടന്നുപോകുന്ന സംസ്ഥാന ഹൈവേയുടെ ഭാഗ മായ റോഡിൽ ആണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത് . ചെറിയ മഴ പെയ്താൽ പോലും കുഴിയിൽ വെള്ളം നിറഞ്ഞ് രാത്രിയിലും പകലും ഇരുചക്ര വാഹനങ്ങൾക്ക് അപകടം ഉണ്ടാകുന്നത്ഇ വിടെ പതിവായിരിക്കുകയാണ് .
പല തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടി ഇത് വരേ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.