ലൈഫ് ഭവനപദ്ധതി കൂടുതൽ ജനോ പകരപ്രദമായി നടപ്പിലാക്കും –  മന്ത്രി അനൂപ് ജേക്കബ്

കാഞ്ഞിരമറ്റം: എസ്.സി ; എസ്.ടി ഉൾപ്പെടെ ഭവനരഹിതരായ പാർശ്വവത്കൃത സമൂഹത്തിന്ന് വേണ്ടിയുള്ള ലൈഫ് ഭവന പദ്ധതി കൂടുതൽ കാര്യക്ഷമവും ജനോപകാരപ്രദവുമായ രൂപത്തിലും വേഗത്തിലും നടപ്പിലാക്കുന്നതിന്ന് ഗവ. പ്രതിജ്ഞാബദ്ധമാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു .

പിറവം നിയോജക മണ്ഡലത്തിലെ കാഞ്ഞിരമറ്റം പള്ളിയാംതടം കണിയാംകുന്നിൽ ഭവനരഹിതരായ എട്ട് കുടുംബങ്ങൾക്ക് വേണ്ടി കൊച്ചിൻ ഓർഫനേജ് ഓൾഡ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ

(കൊറോസ) പണിതു നൽകിയ ഇഹ്‌സാൻ അപ്പാർട്ടുമെൻ്റിൻ്റെ കൈമാറ്റവും സൗഹൃദസംഗമവും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിൻ

യത്തിംഖാനയിലും വിമൺസ് അസോസിയേഷൻ യത്തീംഖാനയിലും പഠിച്ചുവളർന്നവർ വീണ്ടും സംഘടിച്ച് ജീവകാരുണ്യ പ്രവർത്തന രംഗത്ത് നടത്തുന്ന ഇത്തരം സേവനങ്ങൾ മാതൃകാപരമാണെന്നും ഗവണ്മെൻ്റ് മാത്രം വിചാരിച്ചാൽ ഇത്തരം കാര്യങ്ങൾ നടപ്പിലാക്കാൻ കാലം ഏറെ വേണ്ടി വരുമെന്നും കൊറോസ പോലെയുള്ള സേവന സംഘടനകൾ കൂടി ഉത്തരവാദിത്തം നിർവഹിച്ചാൽ ഭവനരഹിതരുടെ എണ്ണംകുറച്ച് എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം എത്താനാകുമെന്നുംഅദ്ദേഹം അഭിപ്രായപ്പെട്ടു.

കൊച്ചിൻ ഓർഫനേജ് ട്രസ്റ്റ് ചെയർമാൻ എച്ച്. ഇ.മുഹമ്മദ് ബാബു സേട്ട് അദ്ധ്യക്ഷതവഹിച്ചു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി. രഞ്‌ജിത്ത് മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് മെമ്പറും സിനി ആർട്ടിസ്റ്റുമായ നാസർ ലത്തീഫ് , ട്രസ്റ്റ് മെമ്പറും സ്വാഗതസംഘം ചെയർമാനുമായ എം. സലാഹുദ്ദീൻ മദനി, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിനു പുത്തേത്ത് മ്യാലിൽ ,ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം.എസ്. ഹമീദ് കുട്ടി, ആറാം വാർഡ് മെമ്പർ ഷഹന അൽത്വാഫ്,മുൻ വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസചെയർമാനുമായിരുന്ന എം.എം. ബഷീർ മദനി , പകൊറോസ ചെയർമാൻ കുഞ്ഞുമുഹമ്മദ് പി.എ ജനറൽ കൺവീനർ സുധീർ ടി. എ ട്രഷറർ സിദ്ദീഖ് പി.എം. ഫിനാൻസ് കൺവീനർ റഹ്‌മാൻ പി.എം. മുജീബ് സലഫി. ഷമീർ കരിപ്പാടം ,അലിരാജ, ഹസ്സൻ പുതുവൈപ്പ്, സുനിൽ തിരുവല്ല, നിസാർ എടത്തല, ശൈബാൻ .കെ സൂപ്പി കാഞ്ഞിരമറ്റം എന്നിവർ പ്രസംഗിച്ചു.