
തൃപ്പൂണിത്തുറ ഉപജില്ലാ കലോത്സവത്തിന് കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് സ്കൂളിൽ ആരംഭിച്ചു . നവംബർ 3,4,5,6 തീയതികളിൽ നടക്കുന്ന കലോത്സവത്തി ന് രാവിലെ തൃപ്പൂണിത്തുറ AEO ശ്രീമതി.ദുർഗമേനോൻ എം പതാക ഉയർത്തിയതോടെ തുടക്കമായി. തുടർന്ന് നടന്ന സാംസ്കാരിക ഘോഷയാത്ര സ്കൂൾ മാനേജർ അഡ്വക്കേറ്റ് ശ്രീ.ജോർജ് വർഗീസ് ഫ്ലാഗോഫ് ചെയ്തു. വിവിധ കലാരൂപങ്ങളും ഒപ്പന, തിരുവാതിരകളി, എന്നീ കലകളും ഘോഷയാത്രയിൽ അണിനിരന്നു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ, സ്റ്റുഡന്റ് പോലീസ് കേടറ്റ്സ്, നാഷണൽ സർവീസ് സ്കീം, നാഷണൽ കേടേറ്റ് ക്രോപ്സ്, എന്നീ വിഭാഗങ്ങളും ഘോഷയാത്രയിൽ പങ്കെടുത്തു.
തുടർന്ന് നടന്ന ഉൽഘാടന സമ്മേളനത്തിൽ ജനറൽ കൺവീനറും ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പളുമായ ശ്രീമതി. സിമി സേറ മാത്യൂസ് ടി സ്വാഗതം ആശംസിച്ചു.ആമ്പലൂർ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീ.കെ ജി രഞ്ജിത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തൃപ്പൂണിത്തുറ MLA ശ്രീ. ദീപക്ക് ജോയ് മേള ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ അഡ്വക്കേറ്റ് ജോർജ് വർഗീസ് ആമുഖ പ്രഭാഷണം നടത്തി. കലാ മത്സരങ്ങളുടെ ഉൽഘാടനം പ്രശസ്ത ചലച്ചിത്ര താരം ശ്രീമതി മുത്തുമണി നിർവഹിച്ചു. സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് മുളംത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജയ സോമൻ, ജില്ല പഞ്ചായത്ത് മെമ്പർ ശ്രീമതി. ബിനി ഷാജി, മുളത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ലിജോ ജോർജ്, ഉദയംപേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജൂബൻ ജോൺ, അമ്പലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല സത്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി. ലീല ഗോപാലൻ, മുളത്തുരുത്തി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ജോയൽ കെ ജോയ്, ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് തവമണി, മുളംതുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ബിനു പുത്തേത്തുമ്യാലിൽ, മുളംത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.ദിലീപ് കുമാർ സി ആർ. മുളംത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.മഞ്ജു കൃഷ്ണൻകുട്ടി,അമ്പലൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി.ജിനോ ഡോൺർ, പ്രൈമറി HM ഫോറം കൺവീനർ ശ്രീമതി ശാലിനി തങ്കപ്പൻ, സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി.റബീന ഏലിയാസ്, വൊക്കേഷണൽ ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി.പ്രസീത ഇ പി, സ്കൂൾ PTA പ്രസിഡന്റ് ശ്രീമതി.റംലത്ത് നിയാസ് എന്നിവർ ആശംസകൾ നേർന്നു.നാലു ദിവസം നീണ്ടുനിൽക്കുന്ന കലാമേള 6 ആം തിയതി സമാപിക്കും,. 70 വിദ്യാലയങ്ങളിൽ നിന്നായി 4000 ത്തോളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. അധ്യാപകരായ
ഡോ. സജിതകുമാരി പി
ശ്രീ.സിജോ വർഗീസ്
ശ്രീ.നോബി വർഗീസ്
ശ്രീ.ബിജു കെ ഒ
ശ്രീമതി. സീന ജേക്കബ്
ശ്രീ. മുജീബ് കെ എസ്.
ശ്രീമതി. മിനി തോമസ്
ശ്രീ. പ്രസാദ് എന്നിവർ നേതൃത്തം നൽകി. തൃപ്പൂണിത്തുറ AEO
ശ്രീമതി ദുർഗമേനോൻ എം നന്ദി അർപ്പിച്ചു.