തൃപ്പൂണിത്തുറ ഉപജില്ല കലോത്സവം നവംബർ 3,4,5,6 തീയതികളിൽ കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് സ്കൂളിൽ വച്ചു നടക്കും.

 

തൃപ്പൂണിത്തുറ ഉപജില്ല കലോത്സവം നവംബർ 3,4,5,6 തീയതികളിൽ കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് സ്കൂളിൽ വച്ചു നടക്കും. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി നാലായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. സ്വര മാധുരിയും നൃത്ത ച്ചുവടുകളും, അഭിനയ മുഖവും വാദ്യ വിസ്മയങ്ങളും നിറയുന്ന ഈ വേദി സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും സന്ദേശം ഉണർത്തി കലാ പ്രതിഭൾക്കും മികവിന്റെ പുതിയ ഉയരങ്ങളിലേക്കും എത്തും .

 

രാവിലെ 8.30 നു തൃപ്പൂണിത്തുറ AEO ശ്രീമതി. ദുർഗമേനോൻ പതാക ഉയർത്തുന്നത്തോടെ കലോത്സവത്തിന് തിരി തെളിയും. തുടർന്ന് സാംസ്‌കാരിക ഘോഷയാത്ര നടക്കും. മുളംത്തുരുത്തി SHO ഹരീഷ് എം സി ഫ്ലാഗോഫ് ചെയ്യും. 10 മണിക്ക് നടക്കുന്ന ഉൽഘാടനസമ്മേളനം തൃപ്പൂണിത്തുറ MLA ദീപക്ക് ജോയ് നിർവഹിക്കും. ആമ്പലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജി രഞ്ജിത്ത് അധ്യക്ഷത വഹിക്കും. സ്കൂൾ മാനേജർ അഡ്വക്കേറ്റ് ജോർജ് വർഗീസ് ആമുഖ പ്രഭാഷണം നടത്തും. കലാമത്സരം ചലച്ചിത്രതാരം മുത്തുമണി നിർവഹിക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ദുർഗമേനോൻ എം നന്ദി അർപ്പിക്കും. 4 ദിവസം നീണ്ടുനിൽക്കുന്ന കലമേള 6 ആം തിയതി സമാപിക്കും.