
കാഞ്ഞിരമറ്റം റയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടാനുള്ള റയിൽവേയുടെ നടപടിക്കെതിരെ കോൺഗ്രസ് മുളന്തുരുത്തി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധ ധർണ്ണ അഡ്വ.ഫ്രാൻസീസ് ജോർജ് എം.പി.ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി അധ്യക്ഷത വഹിച്ച യോഗത്തിൽ യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ കെ.ആർ.ജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയാ സോമൻ, എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജൂലിയ ജയിംസ്, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു, ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു