
കേരഗ്രാമം പദ്ധതി വാർഡ് തല സമിതികളുടെ രൂപീകരണം ആരംഭിച്ചു ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ കേരഗ്രാമ പദ്ധതിയുടെ വാർഡ് തല സമിതി രൂപീകരണ യോഗങ്ങൾ ആരംഭിച്ചു ഊഴക്കോട് രണ്ടാം വാർഡിൽ നടന്ന ആദ്യ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൂലിയ ജെയിംസ് ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ ജോഹർ എൻ ചാക്കോ അധ്യക്ഷനായി കൃഷി അസിസ്റ്റൻറ് സുനിൽ കെ എം പദ്ധതി വിശദീകരണം നടത്തി.സംശയങ്ങൾക്ക് മറുപടി പറഞ്ഞു. പഞ്ചായത്തിൽ ആകെ
17500 തെങ്ങുകൾക്ക് ആണ് വിവിധ ഇനങ്ങളിൽ സബ്സിഡി ധനസഹായങ്ങൾ നൽകുന്നത്. യോഗത്തിന് കാർഷിക വികസന സമിതി അംഗം ജോർജ് ജോൺ ഓലിക്കൽ സ്വാഗതവും രാജൻ ചെറുതുരുത്തിൽ നന്ദിയും പറഞ്ഞു ജോഹർ എൻ ചാക്കോ ചെയർമാനും രാജൻ ചെറുതുരുത്തിൽ കൺവീനറുമായി ഏഴംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ഏഴാം വാർഡ് യോഗം നവംബർ 19 ,11മണിക്ക് തിരുമറയൂർ അങ്കണവാടിയിലും എട്ടാം വാർഡ് യോഗം നവംബർ 21, 11 മണിക്ക് അംബേദ്കർ ഹാളിലും ഒമ്പതാം വാർഡ് യോഗം മൂന്നുമണിക്ക് ത്രിവേണി അങ്കണവാടിയിലും പത്താം വാർഡ് യോഗം നവംബർ 20ന് ജയ കേരള കലാസമിതിയിലും പതിനൊന്നാം വാർഡ് യോഗം നവംബർ 23 മണിക്ക് കൈപ്പട്ടൂർ എൻഎസ്എസ് ഹാളിലും പന്ത്രണ്ടാം വാർഡ് യോഗം നവംബർ 24 11 മണിക്ക് പള്ളി എൻഎസ്എസ് ഹാളിലും പതിമൂന്നാം വാർഡ് നവംബർ 24 പി എമ്മിന് ഓർമ്മ വിളക്കുന്ന ഹാളിലും പതിനാലാം വാർഡ് നവംബർ 20 11 മണിക്ക് പാർപ്പാകോടും പതിനഞ്ചാം വാർഡ് യോഗം നവംബർ 23 11 മണിക്ക് വിഡാങ്ങര പകൽ വീട്ടിലും നടക്കും. കർഷകർ തന്നാണ്ട് കരമടച്ച പുരയിടത്തിന്റെ രശീതും ആധാർ കാർഡിന്റെ കോപ്പിയും സഹിതം യോഗത്തിന് എത്തി അപേക്ഷ പൂരിപ്പിച്ച് നൽകേണ്ടതാണ് എന്ന് കൃഷി ഓഫീസർ ഗോപിക എം ചന്ദ്രൻ അറിയിച്ചു