ആദിക മോളുടെ ചികിത്സയ്ക്ക്കൈത്താങ്ങായി ഡി.വൈ.എഫ്.ഐ യുടെ സ്ക്രാപ്പ് ചലഞ്ച്..

ഗുരുതര രോഗത്തെ അതിജീവിക്കാൻ ചികിത്സയിൽ കഴിയുന്ന ആദിക മോളുടെ ചികിത്സാസഹായ നിധിയിലേക്ക് ധനസമാഹാരണം ലക്ഷ്യമിട്ട് ഡി.വൈ.എഫ്.ഐ എടക്കാട്ടുവയൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ക്രാപ്പ് ചലഞ്ച് സംഘടിപ്പിച്ചു. പഞ്ചായത്തിലെ വീടുകളിലും സ്ഥാപനങ്ങളിലുമായി ഉപയോഗശൂന്യമായ കിടന്നിരുന്ന പഴയ പത്രങ്ങൾ, ഇരുമ്പ്, അലൂമിനിയം, പ്ലാസ്റ്റിക് തുടങ്ങിയ സ്ക്രാപ്പ് വസ്തുക്കൾ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും കൂടി ശേഖരിച്ചു..

“ഉപയോഗശൂന്യമായ ഒരു സ്ക്രാപ്പ് പോലും ഒരു കുഞ്ഞിൻ്റെ ജീവിതത്തിലേക്കുള്ള പ്രതീക്ഷയുടെ കൈത്താങ്ങ് ആകാം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് മേഖലാ കമ്മിറ്റി ഈ പരിപാടി സംഘടിപ്പിച്ചത്.ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തത്തിന്റെ മാതൃകയായി മാറിയ ഈ സ്ക്രാപ്പ് ചലഞ്ചിന് ജനങ്ങളുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.സ്ക്രാപ്പ് ചലഞ്ചിന് ഇനിയും പിന്തുണ അറിയിച്ചുകൊണ്ട് നിരവധി പേർ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ, സ്ക്രാപ്പ് കളക്ഷൻ *ആഗസ്റ്റ് 2 (ഞായർ) വരെ തുടരുന്നതാണ്. സ്ക്രാപ്പ് വില്പനയിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും ആദിക മോളുടെ ചികിത്സാസഹായ നിധിയിലേക്ക് കൈമാറുമെന്ന് ഡിവൈഎഫ്ഐ മേഖലാ ഭാരവാഹികൾ ആയ മേഖലാ സെക്രട്ടറി ആഷ്‌ലി വർഗീസും മേഖല പ്രസിഡൻറ് രാകേഷ് വി ആർ എന്നിവർ അറിയിച്ചു….