
_ആമ്പല്ലൂർ ജനതാ സർവ്വീസ് സഹകരണ ബാങ്കും, കൺസ്യൂമർ ഫെഡും സംയുക്തമായി നടത്തുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം കൺസ്യൂമർ ഫെഡറേഷൻ ചെയർമാൻ അഡ്വ: പി .എം ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.കെ. മോഹനൻ അദ്ധ്യക്ഷനായി. ബാങ്ക് നടത്തിവരുന്ന വയോജന മിത്ര പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനം ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. (80 വയസ് കഴിഞ്ഞ ബാങ്കിന്റെ ആദ്യകാല അംഗങ്ങൾക്ക് വർഷം തോറും 2000 രൂപ പെൻഷൻ നൽകുന്ന പദ്ധതി)_ ആശംസകൾ അർപ്പിച്ചുകൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ സത്യൻ , സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ M.K. സുരേന്ദ്രൻ, കർണ്ണകി രാഘവൻ, ലീലാ ഗോപാലൻ, മെമ്പർമാരായ സ്മിതാ രാംലാൽ, പി.ആർ അതുൽ, കെ.ജി. രാജീവ്, ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ കെ. എ. മുകുന്ദൻ, കുടുംബശ്രീ C.D.S ചെയർപേഴ്സൺ സരിത മനോജ്, ബാങ്ക് സെക്രട്ടറി ഇൻചാർജ് പി.എൻ ഹരീഷ് എന്നിവർ പ്രസംഗിച്ചു. ബാങ്ക് ഭരണസമിതി അംഗം സി.കെ. രാജേന്ദ്രൻ സ്വാഗതവും ബ്രാഞ്ച് മാനേജർ എം.ടി സതീശൻ നന്ദിയും പറഞ്ഞു