
കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മുളന്തുരുത്തി ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ തുരുത്തിക്കര ആയുർവേദ ആശുപത്രിയ്ക്കു സമീപം സംഘടിപ്പിച്ച തണ്ണീർപ്പന്തൽ ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് വേണു പാണാറ്റിലിന്റെ അദ്ധ്യക്ഷതയിൽ സയൻസ് സെന്റർ എക്സി: ഡയറക്റ്റർ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജോ ജോർജ്ജ് ആദ്യ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മഞ്ജു അനിൽകുമാർ, ബ്ലോക്ക് സെക്രട്ടറി ഭാസ്കരൻ, ബാലകൃഷ്ണൻ, ജയപ്രകാശ്, ശശി, തങ്കമ്മ, അഡ്വ: പുഷ്പ, ശ്രീധരൻ എന്നിവർ സംസാരിച്ചു.