കൈക്കൂലി വാങ്ങുന്നതിനിടെ പെരുമ്പാവൂർ കുറുപ്പംപടി സി.ഐ വിജിലൻസ് പിടിയിൽ

 തിരുവനന്തപുരം പോത്തൻകോട് ഐരുപാറ സ്വദേശിയും നേരത്തെ നെടുമങ്ങാട് പോലീസ് സ്റ്റേഷൻ CI യും ആയിരുന്ന രാജേഷ് കുമാർ ആണ് പിടിയിലായത്

​എറണാകുളം : കേസ് അട്ടിമറിക്കാൻ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിലായതായി റിപ്പോർട്ട്. കുറുപ്പംപടി പോലീസ് സ്റ്റേഷനിലെ സി.ഐ രാജേഷ് കുമാറാണ് വിജിലൻസ് സംഘത്തിന്റെ പിടിയിലായത്. 40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

 

വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കുറുപ്പുംപടി സി ഐ-യുടെ ക്വാർട്ടേഴ്‌സിൽ നിന്ന് കണക്കിൽപ്പെടാത്ത 40,000 രൂപ പിടികൂടി. സ്റ്റേഷനിൽ FIR ഇട്ട ഒരു കേസിലെ പ്രതിയും സ്ഥലത്ത് ഉണ്ടായിരുന്നു. രാജേഷ്കുമാറിന് എതിരെ നിരവധി പരാതികൾ മുൻപും ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകളും അന്വേഷണങ്ങളും ഉണ്ടാകുമെന്നു വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.