
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയാ സോമൻ നിർവഹിച്ചു. കീച്ചേരി സി എച്ച് സി യിൽ വച്ച് നടന്ന ചടങ്ങിൽ. ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി. രഞ്ജിത്ത്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലീലഗോപാലൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.ആർ. ദിലീപ് കുമാർ, വാർഡ് മെമ്പർ . സഞ്ജു അജയൻ , ബ്ലോക്ക് മെഡിക്കൽ ഓഫീസർ . നസീമ ഹംസ, ഹെൻത്ത് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്പെക്ടർ, സ്റ്റാഫ് നഴ്സുമാർ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ. ഇൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ ,എം. എൽ. എസ് .പി , ആർ .ബി .എസ് . കെ , ആശമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.