ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആമ്പല്ലൂർ ഗ്രാമ പഞ്ചായത്തിന്റെയും ആയുഷ് ഹോമിയോ ഡിസ്പൻസറി ആമ്പല്ലൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് 2026 ജൂലൈ 22 ബുധൻ രാവിലെ 9.30 മുതൽ 2 മണി വരെ കീച്ചേരി വില്ലേജ് കെട്ടിടം, തൊണ്ടിലങ്ങാടി വച്ച് നടന്നു. ബഹുമാനപ്പെട്ട ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. കെ. ജി. രഞ്ജിത്ത് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി. ഷീല സത്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ലീല ഗോപാലൻ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീ. സി. ആർ. ദിലീപ്, ശ്രീ. ബിനു പുത്തേത്ത്മ്യാലിൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. എം. കെ. സുരേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. കർണ്ണകി രാഘവൻ, വാർഡ് മെമ്പർമാരായ ശ്രീ ഹമീദ് കുട്ടി എം. എസ്സ്., ശ്രീ കെ.ജി. രാജീവ് എന്നിവർ ആശംസകൾ അർപ്പിച്ചു.

മെഡിക്കൽ ഓഫീസർമാരായ ഡോ. അശ്വതി മോഹൻ, ഡോ. രശ്മി ആർ. ഫാർമസിസ്‌റ്റ്‌ അഞ്ജന, ആശാ പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും, പൊതുജനങ്ങളും പങ്കെടുത്തു.