
മാറ്റം അനിവാര്യം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഡൽഹി ചലോ എന്ന കാമ്പൈന്റെ ഭാഗമായി സെപ്റ്റംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ നടക്കുന്ന സിപിഐ സമരത്തിന്റെ പ്രചരണാർത്ഥം എല്ലാ ലോക്കൽ കമ്മിറ്റികളുടെയും കീഴിൽ നടക്കുന്ന പ്രചരണ പരിപാടികളുടെ ഭാഗമായി സിപിഐ ആമ്പല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.
സിപിഐ പിറവം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സഖാവ് കെ പി ഷാജഹാൻ ജാഥ ക്യാപ്റ്റനായും സഖാവ് പി കെ രാജേഷ്, സഖാവ് അമൽ മാത്യു എന്നിവർ വൈസ് ക്യാപ്റ്റൻമാരും സഖാവ് സുമയ്യ ഹസ്സൻ ഡയറക്ടറായും നടത്തിയ ജാഥ ആമ്പല്ലൂർ പള്ളിത്താഴത്ത് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് കെ എൻ ഗോപി ഉദ്ഘാടനം നിർവഹിച്ചു. സിപിഐ ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി അംഗം സഖാവ് ദിവാകരൻ മാഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐ പിറവം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സഖാവ് ടോമി വർഗീസ്, ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി അംഗം സഖാവ് ബൈജു ചാക്കോതുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് അരയങ്കാവിൽ സമാപിച്ച കാൽനട പ്രചരണ ജാഥ എ ഐ വൈഎഫ് എറണാകുളംജില്ലാ പ്രസിഡന്റ് സഖാവ് കെ ആർ റെനീഷ് ഉദ്ഘാടനം ചെയ്തു. സഖാവ് സുമയ്യ ഹസ്സൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആൽബിൻ സേവ്യർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു