ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ്.പ്രശാന്ത് പ്രതി

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ്.പ്രശാന്തിനെയും ഭരണസമിതിയെയും പ്രത്യേക അന്വേഷണ സംഘം പ്രതിചേർത്തു. സ്വർണക്കൊള്ളയിൽ പ്രതിയാകുന്ന രണ്ടാമത്തെ പ്രസിഡൻ്റും ഭരണസമിതിയുമാണ്. ദേവസ്വം പ്രസിഡൻ്റ് പത്മകുമാറിനെയും മുൻ ഭരണസമിതിയെയും എസ്ഐടി നേരത്തെ പ്രതിയാക്കിയിരുന്നു. പ്രതിപട്ടിക വിപുലപ്പെടുത്തുമെന്ന് എസ്ഐടി ഇന്ന് ഹൈക്കോടതിയെ അറിയിച്ചു.

 

സ്വർണക്കൊള്ളയിൽ രണ്ടു കേസുകളാണ് നിലവിലുള്ളത്. കട്ടിളപാളിയിലെയും ദ്വാരപാലക ശിൽപങ്ങളിലെയും സ്വർണം കടത്തിയ കേസുമാണവ. മൂന്നാമത് ഒരു കേസ് റജിസ്റ്റർ ചെയ്യാനാണ് എസ്ഐടി തീരുമാനം. വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രശാന്തിനു പുറമേ സ്മാർട്സ് ക്രിയേഷൻ ഉടമ പങ്കജ് ഭണ്ഡാരി, തന്ത്രിയായിരുന്ന കണ്ഠരർ രാജീവർ, തിരുവാഭരണം കമ്മിഷണർ റജിലാൽ എന്നിവരും പ്രതികളാണ്.