സിപിഐ ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി സ്വീകരണം നൽകി

സിപിഐ അഖിലേന്ത്യ അടിസ്ഥാനത്തിൽ സെപ്റ്റംബർ ഒന്നിന് ഡൽഹി രാംലീല മൈതാനിയിൽ “മാറ്റം അനിവാര്യമാണ് “എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് നടത്തുന്ന “ഡൽഹി ചലോ” സമരത്തിൽ സിപിഐ പിറവം മണ്ഡലം കേന്ദ്രീകരിച്ച് പോകുന്ന സഖാക്കളിൽ സഖാവ് കെ പി ഷാജഹാന് ( സിപിഐ പിറവം മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ ) സിപിഐ ആമ്പല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

 

സിപിഐ ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി അംഗം സഖാവ് *എ എസ് നിസാമിന്റെ* അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സിപിഐ ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് പി കെ രാജേഷ്,സിപിഐ പിറവം മണ്ഡലം കമ്മിറ്റി അംഗം സഖാവ് അമൽ മാത്യു എന്നിവർ സംസാരിച്ചു.

യോഗത്തിൽ സിപിഐ ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ പത്തടി മണി, മണിയപ്പൻ, ബൈജു ചാക്കോ എന്നിവർ പങ്കെടുത്തു