
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും ആധുനിക ഇന്ത്യയുടെ ശില്പിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിൻ്റെ 137-ാം ജന്മദിനത്തോടനുബന്ധിച്ച് ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും
സംഘടിപ്പിച്ചു.
മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച മഹാനായ പണ്ഡിറ്റ്ജിയുടെ സ്മരണ പുതുക്കുന്ന ചടങ്ങ് മണ്ഡലം പ്രസിഡണ്ട്
സി.ആർ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ബിനു പുത്തേ ത്ത് മാലിൽ,എം.എസ്.ഹമീദ് കുട്ടി, സ്മിതാ രാംലാൽ, എ.കെ.ജോഷി, ടി.എൽ നാരായണൻ, ഉണ്ണികൃഷ്ണൻ.വി.പി., ബാബു.ജി, മനോജ്, അനൂപ്, ജയൻ മാത്തൂർ എന്നിവർ പങ്കെടുത്തു.