വൈക്കം മടിയത്തറ സ്കൂളിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിനെതിരെ വൈക്കം നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നേതൃത്വത്തിൽ വൈക്കം നഗരസഭ അങ്കണത്തിൽ ബാഡ്മിന്റൺ കളിച്ച് പ്രതിഷേധിച്ചു

 

വൈക്കം മടിയത്തറ സ്കൂളിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിനെതിരെ വൈക്കം നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നേതൃത്വത്തിൽ വൈക്കം നഗരസഭ അങ്കണത്തിൽ ബാഡ്മിന്റൺ കളിച്ച് പ്രതിഷേധിച്ചു. നഗരസഭക്കു മുന്നിൽ നെറ്റ് കെട്ടി യുവാക്കൾ ബാഡ്മിന്റൺ കളിച്ചു. ഡി വൈ എഫ് ഐ വൈക്കം ടൗൺ നോർത്ത് -സൗത്ത് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം വൈക്കം ബ്ലോക്ക്‌ സെക്രട്ടറി ആനന്ദ് ബാബു ഉദ്ഘാടനം ചെയ്തു.‌ഡി വൈ എഫ് ഐ ടൗൺ സൗത്ത് മേഖല പ്രസിഡന്റ്‌ ആരോമൽ തമ്പി അധ്യക്ഷനായി.

 

സംസ്ഥാന സർക്കാർ സ്കൂളിന് കിഴക്ക് ഭാഗത്ത് ഒരു ഏക്കറോളം വരുന്ന സ്ഥലത്ത് അത്യാധുനിക സംവിധാനങ്ങളോടുകൂടിയുള്ള സ്റ്റേഡിയം നിർമ്മിക്കാൻ രണ്ടുകോടി രൂപ അനുവദിച്ചിരുന്നു. സ്റ്റേഡിയം നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം സ്കൂൾ അധികൃതർ നേരത്തെ തന്നെ സർക്കാരിന് കൈമാറിയിരുന്നു. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ. നാട്ടിലെ യുവജനങ്ങളെയും സ്കൂളിലെ വിദ്യാർഥികളെയും കായികരംഗത്തേക്ക് കൂടി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റേഡിയം നിർമ്മാണം തുടങ്ങിയത്.നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനുള്ള സ്റ്റോപ്പ് മെമ്മോ നൽകിയ നഗരസഭാ കൗൺസിൽ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ജനങ്ങളിൽ ഉയരുന്നത്.