
ആമ്പല്ലൂർ കൃഷിഭവൻ ഓണച്ചന്ത ആരംഭിച്ചു.സംസ്ഥാന സർക്കാരിൻ്റെ ഓണം സമൃദ്ധി പദ്ധതി പ്രകാരം കാഞ്ഞിരമറ്റം മില്ലുങ്കൽ ആരംഭിച്ച ഓണച്ചന്ത ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീലാ സത്യൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.കെ.സുരേന്ദ്രൻ അധ്യക്ഷനായിരുന്നു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കർണ്ണകി രാഘവൻ, ലീലാ ഗോപാലൻ, മെമ്പർമാരായ എം.എസ്.ഹമീദ് കുട്ടി, എൻ.സി.വേണു, ബിന്ദുസജീവ്, ജിനോ ഡോണർ, ഷഹന, സ്മിതാ രാംലാൽ, കെ.ജി.രാജീവ്, അതുൽ, സഞ്ജു അജയൻ, കൃഷി ആഫീസർ ജോഷി പോൾ, അസിസ്റ്റൻ്റ് ദീപക് എന്നിവർ സംബന്ധിച്ചു