
കാഞ്ഞിരമറ്റം മില്ലുങ്കൽ കൊളുത്താക്കോട്ടിൽ ഓഡിറ്റോറിയത്തിൽ വെച്ച് കർഷകദിനം ആചരിച്ചു. ബഹുമാനപ്പെട്ട ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. ജി. രഞ്ജിത്ത്പരിപാടിയുടെ അദ്ധ്യക്ഷനായിരുന്നു. കൃഷി ഓഫീസർ ശ്രീ. ജോഷി പോൾ യോഗത്തിന് സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജയാ സോമൻ പരിപാടി ഉദ്ഘാടനം ചെയ്തു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള 15 മികച്ച കർഷകരെ പൊന്നാടയും ഫലകവും നൽകി ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ഷീല സത്യൻ ആദരിച്ചു. 2026-27 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ള ഫലവൃക്ഷ തൈകളുടെ വിതരണോദ്ഘാടനം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. സി. ആർ. ദിലീപ് കുമാർ നിർവ്വഹിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. മെർലിൻ ജെയിംസ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിച്ചെയർപേഴ്സൺ ശ്രീമതി. നിഷാ ബാബു, ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. എം. കെ. സുരേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. കർണ്ണകി രാഘവൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ലീല ഗോപാലൻ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ബിനു പുത്തേത്തു മ്യാലിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ വാർഡ്മെമ്പർമാർ, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ ശ്രീമതി. സരിത മനോജ് എന്നിവർ സന്നിഹിതരായിരുന്നു.
നെൽക്കർഷകൻ ഷാജി സുലൈമാൻ, മുതിർന്ന കർഷകൻ വിജയൻ പി. കെ., ജൈവകർഷക ലതിക രാജപ്പൻ, വനിതാ കർഷക കിങ്ങിണി ബൈജു, SC കർഷകൻ വിജയൻ കെ., കർഷകത്തൊഴിലാളി വിലാസിനി, മികച്ച SC കർഷകത്തൊഴിലാളി ഭാരതി മാധവൻ, മികച്ച സമ്മിശ്രകർഷകൻ ദിലീപ് ഇ. പി., മികച്ച പച്ചക്കറി കർഷകൻ മോഹനൻ കെ. ആർ., മികച്ച യുവകർഷകൻ അഖിൽ പുരുഷോത്തമൻ, മികച്ച വിദ്യാർത്ഥി കർഷകൻ ദേവാനന്ദ് എസ്., പാട്ടകർഷകൻ ഗോപാലകൃഷ്ണൻ ടി. എ., മികച്ച ക്ഷീരകർഷക സൈനാമ്മ വർഗ്ഗീസ്, മികച്ച ക്ഷീരകർഷകൻ കെ. കെ. മനോജ്, മികച്ച ക്ഷീരകർഷക അമ്മിണിക്കുട്ടി പി. സി. എന്നിവരെ പരിപാടിയുടെ ഭാഗമായി ആദരിക്കുകയുണ്ടായി.
ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് കാർഷിക വികസനസമിതി അംഗങ്ങൾ, വിവിധ പാടശേഖരങ്ങളിലെ ഭാരവാഹികളും കർഷകരും, കുടുംബശ്രീ അംഗങ്ങളും. കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് സ്കൂളിലെ ക്ലബ്ബ് കാർഷിക ക്ലബ്ബിലെ വിദ്യാർത്ഥികളും പങ്കെടുത്തു.