വായനാദിനാചരണവും… “ഗാന്ധിസ്പന്ദന സാഹിത്യ പ്രതിഭ ശ്രേഷ്ഠ പുരസ്കാര സമർപ്പണവും…”

കേരള പ്രദേശ് ഗാന്ധിദർശൻ വേദി പിറവം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വായനാദിനം ആചരിച്ചു.

നിയോജകമണ്ഡലം ചെയർമാൻ പ്രശാന്ത് പ്രഹ്ലാദിന്റെ അധ്യക്ഷതയിൽ ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി ഷിബു പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരന് “ഗാന്ധി സ്പന്ദന സാഹിത്യ പ്രതിഭാ ശ്രേഷ്ഠ പുരസ്കാരം” നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

 

ഗാന്ധി ദർശൻ വേദി ജില്ല വൈസ് ചെയർമാൻ കെ സി തോമസ് വായനാദിന സന്ദേശം നൽകി. ഇലഞ്ഞി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സിജു മോൻ ജോസഫ്, ഗാന്ധി ദർശൻ വേദി ജില്ല സെക്രട്ടറി ജെയിംസ് കുറ്റിക്കോട്ടയിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി ജിജോയ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി ജോയ്, ഗാന്ധിദർശൻ വേദി ഇലഞ്ഞി മണ്ഡലം ചെയർമാൻ വർഗീസ് കരിപ്പാടം, പിറവം മണ്ഡലം ചെയർമാൻ ഷിബു കരേക്കാട്ട്, കസ്തൂർബാ ഗാന്ധി ദർശൻ വേദി പിറവം മണ്ഡലം ചെയർപേഴ്സൺ കവിത എം കെ, കൗൺസിലർ വി ടി പ്രതാപൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു._

 

ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പി എൻ പണിക്കർ സാറിന്റെ ഛായ ചിത്രത്തിൽ പെരുമ്പടവം മാഷ് അക്ഷരദീപം തെളിയിച്ച് ഓർമ്മകൾ പങ്കുവെച്ചു…

 

വായനാദിനത്തിൽ സാഹിത്യകാരി കവിത എം കെയുടെ കവിതയുടെ കഥകൾ ( മൂന്നാം പതിപ്പ് ) ചെറുകഥ സമാഹാരം പെരുമ്പടവം ശ്രീധരൻ മാഷ് അവതാരിക എഴുതി പ്രകാശനം ചെയ്തു…