
കോച്ചേരീസ് സ്കൂൾ ഓഫ് ലോയുടെ 2026–27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ഓപ്പൺ ബ്രോഷർ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ. റോജി എം. ജോൺ, കോച്ചേരീസ് സ്കൂൾ ഓഫ് ലോയുടെ പ്രിൻസിപ്പൽ ഇൻ-ചാർജ് റവ. ഡോ. ബിജു ആന്റണിക്ക് ആദ്യപ്രതി കൈമാറി ഔപചാരികമായി പ്രകാശനം ചെയ്തു.
പ്രകാശനച്ചടങ്ങിൽ കോച്ചേരീസ് സ്കൂൾ ഓഫ് ലോ ചെയർമാൻ അഡ്വ. (ഡോ.) നിസാർ കോച്ചേരി, വൈസ് പ്രിൻസിപ്പൽ ഡോ. സുരന്യ എസ്. കുമാർ, ഹെഡ് ഓഫ് അഡ്മിനിസ്ട്രേഷൻ ആൻഡ് ലീഡർഷിപ്പ് ശ്രീമതി എലിസബാ കുര്യൻ, കോർഡിനേറ്റർ (അഡ്മിഷൻ & പ്ലേസ്‌മെന്റ്) ശ്രീ. മുസ്തഫ, ഡയറക്ടർ സി.എ., സി.എസ്. ബെനി മാത്യു, ഡയറക്ടർ അഡ്വ. റിഷാദ് കോച്ചേരി എന്നിവർ സന്നിഹിതരായി.