ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് വി & എച്ച് എസ് സ്‌കൂളിലെ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ സംഘടിപ്പിച്ച് വിപുലമായി ആചരിച്ചു

 

സ്‌കൂൾ മിനി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ആമ്പലൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ജിനോ ഡോണർ അധ്യക്ഷം വഹിക്കുകയും സ്‌കൂൾ എച്ച്.എം. റബീന ഏലിയാസ് സ്വാഗതം ആശംസിക്കുകയും ചെയ്തു. ആമ്പല്ലൂർ കൃഷി ഭവൻ കൃഷി ഓഫീസർ ജോഷി പോൾ പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു .

മുളന്തുരുത്തി ബ്ലോക്ക് മെമ്പർ ബിനു പുത്തേത്ത് മ്യാലിൽ,ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീല സത്യൻ, പിടിഎ മാത്യസംഗമം ചെയർപേഴ്സൺ

അനിജ അനിൽകുമാർ എന്നിവർ പ്രസ്തുത പരിപാടിക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു. ശേഷം സ്‌കൂൾ കുട്ടികൾപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞ, ഗാനം, പ്രസംഗം കവിത തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. സ്‌കൂൾ സീനിയർ ടീച്ചർ മിനി തോമസ് കൃതജ്ഞത അർപ്പിച്ചു. കൃഷിഭവൻ സ്‌കൂളിന് കൈമാറിയ ഫലവൃക്ഷം ബറാബ ആമ്പല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീല സത്യൻ, സ്‌കൂൾ പരിസരത്ത് കൃഷി ഓഫീസറുടെ സാന്നിധ്യത്തിൽ നട്ടു. സ്‌കൂൾ കുട്ടികളെ ഉൾപ്പെടുത്തി പരിസ്ഥിതി റാലി നടത്തി.PTA പ്രസിഡന്റ്‌ റഫീഖ് കെ എ പരിസ്ഥിതി ദിന സന്ദേശം നൽകി.