1. നിർധനർക്കുള്ള ആധാര വിതരണവും കാരുണ്യ പ്രവർത്തനങ്ങളിൽ വ്യക്തി മുദ്ര പതിച്ചവരെ ആദരിക്കലും സംഘടിപ്പിച്ചു

 

സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാൽകരിക്കാൻ “ഹിദായ ചാരിറ്റി “ഒൻപതു കുടുംബങ്ങൾക്കുള്ള ഭൂമിയുടെ ആധാരം കൈമാറുന്ന ചടങ്ങിൽ “മഹേർ “സ്ഥാപനങ്ങളുടെ സ്ഥാപകയും കാരുണ്യ പ്രവർത്തകയും ആയ “സിസ്റ്റർ ലൂസി കുര്യൻ ” വിതരണോൽഘാടനം നിർവഹിച്ചപ്പോൾ ❤., സമ്മേളനം ശ്രീ ബിജു തോമസ് (പ്രസി :ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് )ഉൽഘാടനം ചെയ്തു, ഹിദായ പ്രസി :നിജാഫ്. P. S. അധ്യക്ഷൻ ആയി ., ചടങ്ങിൽകാഞ്ഞിരമറ്റം മുസ്ലിം ജമാഅത്സ പ്രസിഡന്റ്‌ അബ്ദുൽസലാം ഇടവട്ടം  സഹകരണ ബാങ്കുകളുടെ പ്രസിഡന്റ്റുമാരായ ശ്രീ R. ഹരി,ശ്രീ T. K. മോഹനൻ, പീസ് വാലി മാനേജർ ശ്രീ ഫയാസ്,ശ്രീ K. R. ജയകുമാർ, , കാഞ്ഞിരമറ്റം പള്ളി അസിസ്റ്റന്റ്അ ഇമാം അൻസാരി ബാഖവി, ഫാരിസമുജീബ്,നസീമ ഹുസൈൻ ദമ്പതികൾ,  ഹയാത്തു സെക്രട്ടറി ഷിൻസ് കോട്ടയിൽ, ജോർജ് സാർ, P. M, പരീത്, ഷമീൽ. K.A, അഡ്വ :റഷീദ് കാലായിൽ എന്നിവർ പങ്കെടുത്തു