ആട് മാഞ്ചിയം തുടങ്ങിയ തട്ടിപ്പിന് സമാനമായി പകുതി വിലക്ക് സ്കൂട്ടർ , ഗൃഹോപകരണങ്ങൾ നൽകാം എന്ന മോഹന സുന്ദര വാഗ്ദാനങ്ങൾ നൽകി സ്ത്രീകളടക്കം ഉള്ള ജനങ്ങളെ പച്ചക്ക് പറ്റിച്ച ആമ്പല്ലൂരിലെ കോൺഗ്രസ്സ് നേതാക്കൾ പണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും നേതാക്കൾക്ക്എ തിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും സി പി ഐ എം ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു

 

 

ആട് മാഞ്ചിയം തുടങ്ങിയ തട്ടിപ്പിന് സമാനമായി പകുതി വിലക്ക് സ്കൂട്ടർ , ഗൃഹോപകരണങ്ങൾ നൽകാം എന്ന മോഹന സുന്ദര വാഗ്ദാനങ്ങൾ നൽകി സ്ത്രീകളടക്കം ഉള്ള ജനങ്ങളെ പച്ചക്ക് പറ്റിക്കുകയാണ് ആമ്പല്ലൂരിൽ കോൺഗ്രസ്സ് നേതാക്കളും ചെയ്തത് . ആമ്പല്ലൂരിൽ തന്നെ കോടികളുടെ തട്ടിപ്പാണ് കോൺഗ്രസ് നേതാക്കൾ നടത്തിയത് . അനന്തകൃഷ്ണൻ എന്ന ഇടനിലക്കാരൻ വഴി ഏകദേശം 500 കോടിക്ക് മുകളിൽ ആണ് കോൺഗ്രസ് ബിജെപി നേതാക്കൾ ജനങ്ങളുടെ കയ്യിൽ നിന്ന് പറ്റിച്ച് നേടിയത് . ഇതിൽ ഉൾപ്പെട്ട ആമ്പല്ലൂരിലെ അനവധി ജനങ്ങളുടെ പണത്തിന്റെ പൂർണ ഉത്തരവാദിത്തം കോൺഗ്രസ് നേതാക്കൾ ഏറ്റെടുത്ത് ജനങ്ങൾക്ക് പണം തിരികെ നല്കണമെന്നും തട്ടിപ്പുകാർക്ക് കൂട്ട് നിന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും സി പി ഐ എം ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു .