മഹാത്മാഗാന്ധി ശ്രേഷ്ഠപുരസ്കാര സമർപ്പണവും… നിയോജക മണ്ഡലം കൺവെൻഷനും നടത്തി…

കേരള പ്രദേശ് ഗാന്ധിദർശൻ വേദി പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ശ്രേഷ്ഠ പുരസ്കാര സമർപ്പണവും നിയോജകമണ്ഡലം കൺവെൻഷനും നടന്നു.

 

നിയോജക മണ്ഡലം ചെയർമാൻ പ്രശാന്ത് പ്രഹ്ളാദിന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ ശ്രി. ബെന്നി ബഹനാൻ എം പി ഉദ്ഘാടനം ചെയ്തു.

ഇന്ത്യ എന്ന വൈവിധ്യത്തെ പരസ്പരം സ്നേഹത്തിലും മതേതരത്വത്തിലും അധിഷ്ഠിതമായ ഒരൊറ്റ രാഷ്ട്രമാക്കിയത് മഹാത്മാഗാന്ധി ആണെന്നും, ലോകസമാധാനത്തിന് ഗാന്ധിമാർഗ്ഗം മാത്രമാണ് പരിഹാരമെന്നും, അണ മുറിയാത്ത ആദർശം ജീവിതത്തിൽ ഉടനീളം പുലർത്തിയ നേതാവാണ് വി ജെ പൗലോസ് എന്നും അദ്ദേഹം പറഞ്ഞു.

 

അഡ്വ.അനൂപ് ജേക്കബ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. മഹാത്മാഗാന്ധി ശ്രേഷ്ഠ പുരസ്കാരം കെ പി സി സി വൈസ് പ്രസിഡന്റ് വി ജെ പൗലോസ് എക്സ്. എം എൽ എ ക്ക് ഗാന്ധിദർശൻ വേദി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.അജിതൻ മേനോത്ത് ആദരവ് നൽകി സമർപ്പിച്ചു.

 

ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ എം എം ഷാജഹാൻ ഗാന്ധി സ്മൃതി സന്ദേശം നൽകി. കെ പി സി സി സെക്രട്ടറി ആശ സനിൽ, ഡി സി സി ട്രഷറർ കെ കെ സോമൻ,_ ഗാന്ധിദർശൻ വേദി സംസ്ഥാന സെക്രട്ടറിമാരായ എം പി ജോർജ്, വി എസ് ദിലീപ് കുമാർ മാമ്പുഴക്കരി, ജില്ലാ സെക്രട്ടറി ജെയിംസ് കുറ്റിക്കോട്ടയിൽ, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ബിജു ജോസഫ്, കസ്തൂർബാഗാന്ധി ദർശൻ വേദി ജില്ലാ വൈസ് ചെയർപേഴ്സൺ പുഷ്കല ഷണ്മുഖൻ, പിറവം യുഡിഎഫ് ചെയർമാൻ ഷാജു ഇലഞ്ഞിമറ്റം, KPGD മുളന്തുരുത്തി ബ്ലോക്ക് രക്ഷാധികാരി റെജി വീരമന, മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജോളി പി തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ എൽദോ ടോം പോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, മുളന്തുരുത്തി SCB പ്രസിഡന്റ് ജെറിൻ ടി ഏലിയാസ്, KPGD നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സണ്ണി കണ്ണമ്മേലിൽ, മുളന്തുരുത്തി മണ്ഡലം ചെയർമാൻ സൈബു കുര്യാക്കോസ്, കസ്തൂർബാ ഗാന്ധിദർശൻ വേദി ബ്ലോക്ക് ചെയർപ്പേഴ്സൺ നിജി ബിജു എന്നിവർ സംസാരിച്ചു.