എസ്ഡിപിഐ പിറവം മണ്ഡലം കമ്മിറ്റി ഗസ ഐക്യദാർഢ്യറാലി നടത്തി

കാഞ്ഞിരമറ്റം: എസ്ഡിപിഐ പിറവം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗസ ഐക്യദാർഢ്യറാലിയും ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു.

 

വൈകുന്നേരം 5 മണിക്ക് കാഞ്ഞിരമറ്റം ഗാമ ജങ്ഷനിൽ നിന്നാരംഭിച്ച റാലി മില്ലുങ്കൽ ജങ്ഷൻ വഴി പള്ളിമുക്കിൽ സമാപിച്ചു.

 

മണ്ഡലം പ്രസിഡൻ്റ് ഷാജി ,മണ്ഡലം സെക്രട്ടറി റഫീക്, കാഞ്ഞിരമറ്റം ബ്രാഞ്ച് പ്രസിഡൻ്റ് അൻവർ തുടങ്ങിയവർ നേതൃത്വം നൽകി.

 

തുടർന്നു നടന്ന ഗസ ഐക്യദാർഢ്യ സദസ്സ് ജില്ലാ കമ്മിറ്റി അംഗം കബീർ കോട്ടയിൽ ഉദ്ഘാടനം ചെയ്തു.

 

“ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരവും പിന്തുണയും നൽകി കൂടുതൽ ലോകരാജ്യങ്ങൾ മുന്നോട്ടു വരുമ്പോഴും അമേരിക്ക ഇസ്രായേലിൻ്റെ ഫലസ്തീൻ വംശഹത്യക്ക് കുടപിടിക്കുകയാണ്. പട്ടിണിയും കൂട്ടക്കൊലയും മൂലം കുഞ്ഞുങ്ങൾ അടക്കമുള്ള നിരപരാധികളാണ് ഗസയിൽ മരിച്ചുവീഴുന്നത്. വെള്ളവും വൈദ്യുതിയും മരുന്നും ഗസയിലെ നിസ്സഹായരായ മനുഷ്യർക്ക് നിഷേധിക്കുന്നു.ലോകം മുഴുവൻ ആവശ്യപ്പെട്ടിട്ടും സയണിസ്റ്റ് രാജ്യം തങ്ങളുടെ ചോരക്കൊതി അവസാനിപ്പിക്കാൻ തയ്യാറല്ലെന്നാണ് അവരുടെ ക്രൂര ചെയ്തികൾ വ്യക്തമാക്കുന്നത്. ഇതിനെതിരേ മനുഷ്യമനസ്സാക്ഷി ഉണരണ”മെന്നും അദ്ദേഹം പറഞ്ഞു.

 

കളമശ്ശേരി മണ്ഡലം ജോയിൻ്റ് സെക്രട്ടറി അഷ്കർ കെ എ മുഖ്യപ്രഭാഷണം നടത്തി. ഗസയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യയിൽ മനുഷ്യസ്നേഹികൾ പ്രതിഷേധിക്കണമെന്നും പിറന്ന മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിനും ജന്മനാടിൻ്റെ സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതുന്ന ഫലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാഞ്ഞിരമറ്റം ബ്രാഞ്ച് അംഗം മണി NK

അൽത്താഫ് തടത്തിപറമ്പ്

ഖാലിദ് പള്ളിയാംതടം

കബീർ മുടിലുംപള്ളയിൽ,

സിറാജ് തടത്തിപറമ്പ്

ഷെഫീഖ് കൈതാകാട്ട്

സുധീർ ചാലക്കപ്പാറ

അഷ്‌റഫ്‌ കലാഭവൻ

സജീവ് മില്ലുങ്കൽ

 

തുടങ്ങിയവർ സംബന്ധിച്ചു….

ഷെമീർ അമ്പല്ലൂർ നന്ദി പറഞ്ഞു…..