
കാഞ്ഞിരമറ്റം -സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനയായ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (FSETO ) സംഘടിപ്പിക്കുന്ന പിറവം മണ്ഡലം കാൽനട ജാഥയുടെ ആമ്പല്ലൂർ പഞ്ചായത്തിലെ പര്യടനം വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം എ പി സുഭാഷ് അധ്യക്ഷനായി കേരള എൻജിഒ യൂണിയൻ ജില്ല ട്രഷറർ പി പി സുനിൽ ഉദ്ഘാടനം ചെയ്തു ഒക്ടോബർ 29 30 31 തീയതികളിലാണ് ജാഥ. 30 ന് 3 pm ന് ആമ്പല്ലൂർ നാലും കൂടിയ വഴി , 4 ന് കാഞ്ഞിരമറ്റം ജയശ്രീ ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി 5 ന് മില്ലുങ്കൽ ജംഗ്ഷനിൽ സമാപിക്കും. ഓരോ കേന്ദ്രത്തിലും സംഘാടക സമിതി ഭാരവാഹികളെ നിശ്ചയിച്ചു
ആമ്പല്ലൂർ നാലും കൂടിയ വഴി – ചെയർ പേഴ്സൺ – കർണ്ണകി രാഘവൻ ,വൈസ് ചെയർമാൻ സി പി വിനോദ് കൺവീനർ -കെ എൻ ഹരികൃഷ്ണൻ ,ജോയിൻറ് കൺവീനർ – വി എൻ അശോകൻ.
കാഞ്ഞിരമറ്റം ജയശ്രീ ജംഗ്ഷൻ – ചെയർമാൻ – എൻ എൻ സത്യനാഥൻ വൈസ് ചെയർ പേഴ്സൺ – ഷീല സത്യൻ, കൺവീനർ -ഡോ. എസ് അനിൽകുമാർ, ജോയിൻ കൺവീനർ – പ്രദീപ് കാഞ്ഞിരമറ്റം മില്ലുങ്കൽ ജംഗ്ഷൻ – ചെയർമാൻ -എ പി സുഭാഷ്, വൈസ് ചെയർമാൻ – സി പി റെനിൽ കുമാർ , കൺവീനർ കൃഷ്ണകുമാർ ജോയിൻറ് കൺവീനർ ഷീജയോഗത്തിൽ FSETO പഞ്ചായത്ത് കൺവീനർ സുനിൽ കെഎം സ്വാഗതവും വൈസ് ചെയർമാൻ ബിനു ഇ പുന്നച്ചാലിൽ നന്ദിയും പറഞ്ഞു