ഡോ : സജി ഉതുപ്പാന്ഗ്ലോബൽ മലയാളി രത്ന പുരസ്കാരം

അരയൻകാവ് : ഒമാനിലെ സാമൂഹിക പ്രവർത്തകനായ എറണാകുളം അരയൻ കാവ് സ്വദേശി ഡോ.സജി ഉതുപ്പാന് ഗ്ലോബൽ മലയാളി രത്ന പുരസ്കാരം ലഭിച്ചു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാനും ഇന്ത്യൻ അമ്പാസിഡറുമായിരുന്ന ടി.പി. ശ്രീനിവാസനിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി.

കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന മലയാളി ഫെസ്റ്റിവലിൽ ആണ് പുരസ്ക്കാര ദാന ചടങ്ങ് നടന്നത്. വിവിധ രാജ്യങ്ങളിൽ നിന്ന് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 16 പേർക്കാണ് പുരസ്കാരം ലഭിച്ചത്.

മലയാളി സമൂഹത്തിന് നൽകിയ വിവിധ സേവനങ്ങൾ, സാങ്കേതിക വിദ്യ, സാമൂഹിക പ്രവർത്തനം, എൻജിനിയറിംഗ്, ഫിനാൻസ് ഇക്കണോമി, സാഹിത്യം, കല, സാംസ്ക്കാരം, തുടങ്ങി വിവിധ മേഖലകളിലെ നേട്ടങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകിയത്.

അരയൻകാവ് തോട്ടറവെട്ടിക്കാലിൽ കുടുബാ അംഗമാണ്. ഒമാനിൽ കഷ്ടപ്പെടുന്ന മലയാളി സമൂഹത്തിന് നിരവധി സഹായങ്ങൾ ചെയ്തുവരുന്നു. ഒമാൻ കോളേജ് ഓഫ് ഹെൽത്ത് സയൻസിലെ സീനിയർ ഇംഗ്ലീഷ് ലക്ചറർ ആണ്.

ഭാര്യ: സോജി കുര്യൻ ( സീനിയർ സ്റ്റാഫ് നേഴ്സ്, സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഗോസ്പിറ്റൽ ) ഒമ്പതാം ക്ലാസ് വിദ്യാർഥി മറിയം ലിയാനയാണ് ഏകമകൾ.