ആമ്പല്ലൂർ ജനത സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 19 ലാഭ വിഹിതം വിതരണം ചെയ്തു

ആമ്പല്ലൂർ ജനത സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 19 ഇന്റെ 2024 – 2025 വർഷത്തെ ലാഭ വിഹിതം (15%) വിതരണം ചെയ്തു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ടി കെ മോഹനൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗം കെ പത്മകുമാർ സ്വാഗതം ആശംസിച്ചു . ആമ്പല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല സത്യൻ ഉൽഘാടനം ചെയ്തു. ആമ്പല്ലൂർ പഞ്ചായത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കർണകി രാഘവൻ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ദിലീപ് ഇ വി, എൻ.സി ദിവാകരൻ, സി.കെ രാജേന്ദ്രൻ, അമ്മിണി പരമേശ്വരൻ, ഹസ്സൻ എം എം, ഷെമിൽ കെ എ , ബാബു പി വി, അംബുജൻ കെ കെ, പി കെ ജോസ് എന്നിവർ സംസാരിച്ചു . ബാങ്ക് സെക്രട്ടറി പി പി സീന നന്ദി പറഞ്ഞു .