മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പരിധിയിൽ അതിഥി തൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിച്ചു.
ഗ്രാമപഞ്ചായത്ത് പരിധിയിൽ അതിഥി തൊഴിലാളികൾ അന്യായമായി ഈടാക്കിയിരുന്ന വേതനം, കൺസ്ട്രക്ഷൻ വർക്കേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് നടത്തിയ ചർച്ചയിൽ അതിഥി തൊഴിലാളികളുടെ വേതനം ഹെൽപ്പർ അല്ലെങ്കിൽ അൺ കില്‍ഡ് ലേബർ പരമാവധി വേദന 950 രൂപ ആയും, മെയ്സൺ സ്പെഷലി സ്‌കില്‍ഡ് ലേബർ വേതനം 1150 രൂപ ആയും നിജപ്പെടുത്തി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ തീരുമാനമെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ലിജോ ജോർജ്, വൈസ് പ്രസിഡണ്ട് ശ്രീമതി മഞ്ജു അനിൽകുമാർ, വാർഡ് മെമ്പർമാരായ ശ്രീ ഒ എ മണി , ശ്രീ രതീഷ് കെ ദിവാകരൻ , ശ്രീ കെ പി മധുസൂദനൻ, കുമാരി അപർണ ബാബു, ശ്രീമതി രേണുക സാബു, കുമാരി സ്നേഹാ ഷിവി, കൺസ്ട്രക്ഷൻ വർക്കേഴ്സ് ആൻഡ് സൂപ്പർവൈസർ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വരും ദിവസങ്ങളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മുകളിൽ കാണിച്ചിട്ടുള്ള തൊഴിലാളി വേതനം മാത്രമേ അതിഥി തൊഴിലാളികൾക്ക് നൽകാൻ തൊഴിലാളികളുമായി ചർച്ചയിൽ തീരുമാനമെടുത്തിട്ടുണ്ട്. പൊതുജനങ്ങളും ഇതൊരു അറിയിപ്പായി സ്വീകരിച്ച് തുടർന് ഇതിൽ കൂടുതൽ വേതനം നൽകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.