തോട്ടറ പുഞ്ചയിലെ ആനുവൽ മെയിന്റനൻസ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ നിന്ന് ജലസേചന വകുപ്പ് പിന്മാറുന്നത് വകുപ്പ് പുനർ പരിശോധിക്കണമെന്നും, അടിയന്തരമായി ഉത്തരവും പിൻവലിക്കണമെന്നും ആമ്പല്ലൂർ പഞ്ചായത്ത് ഭരണസമിതിയുടെയും പാടശേഖരസമിതിയുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു…

 

കൊച്ചിയുടെ നെല്ലറയായ തോട്ടറ പുഞ്ചിയിലെ തോടുകളിലും ജലസേചന സംവിധാനങ്ങളിലും വർഷങ്ങളായി നടന്നു വന്നിരുന്ന പായൽ വാരൽ ഉൾപ്പെടെയുള്ള പരിപാലന പ്രവർത്തനങ്ങൾ ഇനി മുതൽ നിർവഹിക്കില്ലെന്ന ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ ഉത്തരവ് കർഷകരിലും പാടശേഖര സമിതിയിലും വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെയും പാടശേഖര സമിതിയുടെയും സംയുക്ത യോഗം വിഷയത്തിൽ ഗൗരവമായ ആശങ്ക രേഖപ്പെടുത്തുന്നു. പായൽ വാരൽ ഉൾപ്പെടെയുള്ള പരിപാലന പ്രവർത്തനങ്ങൾ നിലച്ചാൽ സമയബന്ധിതമായി വെള്ളം വറ്റിച്ച് കൃഷി സാധിക്കാതെ വരികയും ഇത് പ്രദേശത്തെ നെൽകൃഷിയെയും കർഷകരുടെ ഉപജീവനത്തെയും പ്രതികൂലമായി ബാധിക്കും.

അതിനാൽ തോട്ടറ പുഞ്ചിയിലെ പായൽ വാരൽ പ്രവർത്തനങ്ങൾ തുടർന്നും ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ഏറ്റെടുത്ത് നടത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ബന്ധപ്പെട്ട അധികാരികളോട് ശക്തമായി ആവശ്യപ്പെടുന്നു. കർഷകരുടെ ആശങ്കകൾ പരിഗണിച്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്നും യോഗം അഭ്യർത്ഥിക്കുന്നു. യോഗത്തിൽ വൈസ് പ്രസിഡന്റ് ഷീല സത്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെജി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ജോഷി പോൾസ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ എൻ സി വേണു,ശ്രീരാജ് കെ ആർ പാടശേഖരപ്രതിനിധികളായ ഗോവിന്ദൻ ടി ആർ, ഉണ്ണി എം മന ,നാസർ.കെ എ,ടി കെ മോഹനൻ, ഷാജി സുലൈമാൻ, എ കെ പ്രകാശൻ, ഒ ആർ.ഹരിക്കുട്ടൻ എന്നിവർ സംസാരിച്ചു